- Advertisement -Newspaper WordPress Theme
Editor's Picksരോഗപ്രതിരോധശേഷി കുറഞ്ഞുതുടങ്ങുന്നത് 30 കളുടെ അവസാനം മുതല്‍

രോഗപ്രതിരോധശേഷി കുറഞ്ഞുതുടങ്ങുന്നത് 30 കളുടെ അവസാനം മുതല്‍

പ്രായം കൂടുന്തോറും രോഗപ്രതിരോധശേഷിയില്‍ കുറവു സംഭവിച്ചുതുടങ്ങുന്നത് രണ്ടുഘട്ടങ്ങളായാണ്. മുപ്പതുകളുടെ അവസാനം മുതല്‍ ഇതിനു ആരംഭമാകും. പിന്നേട് 60 കളോടെ രോഗപ്രതിരോധശേഷിക്കുറവിന്റെ രണ്ടാംഘട്ടം ആരംഭിക്കും.
പ്രായം കൂടുന്തോറും രോഗപ്രതിരോധ ശേഷി കുറയുന്നുവെന്നത് രഹസ്യമല്ലെങ്കിലും വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട രോഗപ്രതിരോധവ്യവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ചായിരുന്നു പഠനം. ഇവ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ എങ്ങനെ വ്യത്യാസം സംഭവിക്കുന്നൂവെന്നു കണ്ടെത്താനും എന്‍.ഐ.എ. പിന്തുണയ്ക്കുന്ന ഒരു പഠനം ശ്രമിച്ചു.

22 നും 93 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള 81 പുരുഷന്മാരും 91 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ചെറുപ്പക്കാര്‍ (41 വയസ്സിന് താഴെയുള്ളവര്‍), മധ്യവയസ്‌കരായവര്‍ (41 നും 64 നും ഇടയില്‍), അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ (65 വയസ്സിനു മുകളിലുള്ളവര്‍) എന്നിങ്ങനെ ) രക്തത്തെ അടിസ്ഥാനമാക്കി രോഗപ്രതിരോധ കോശങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തി. രോഗപ്രതിരോധ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നൂവെന്ന് കണ്ടെത്തുന്നതിന് ജനിതക വിശകലനങ്ങളും നടത്തി.

വിവിധ ജീവിത ഘട്ടങ്ങളിലുള്ള രോഗപ്രതിരോധവ്യവസ്ഥയുടെ മാറ്റങ്ങള്‍ രണ്ടുഘട്ടങ്ങളായാണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ വിലയിരുത്തി. ഒന്ന് 30 കളുടെ അവസാനം മുതല്‍ 40 കളുടെ ആരംഭം വരെ. മറ്റൊന്ന് ജീവിതത്തില്‍ പിന്നീട് സംഭവിച്ചതായി കണ്ടെത്തി.

60-കളുടെ തുടക്കം മുതല്‍ പുരുഷന്മാരില്‍ ഈ ഘട്ടം തുടങ്ങും. അതേസമയം സ്ത്രീകളില്‍ ഇത് 60-കളുടെ അവസാനം മുതല്‍ 70-കളുടെ ആരംഭം വരെ ജീവിതത്തില്‍ ഈ മാറ്റങ്ങള്‍ക്ക് വിധേയമായി. മാത്രമല്ല, പ്രതിരോധശേഷി മാറ്റത്തിന്റെ അളവ് സ്ത്രീകളില്‍ കുറവായിരുന്നു. ശരാശരി ആയുസ്സ് അവസാനിക്കുന്നതിന് ഏകദേശം 12 മുതല്‍ 15 വര്‍ഷം വരെയാണ് രോഗപ്രതിരോധശേഷിക്കുറവിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള രോഗപ്രതിരോധ കോശങ്ങളിലെ വ്യത്യാസങ്ങള്‍ 65 വയസ്സിനു ശേഷമാണ് പ്രകടമായത്.

രോഗപ്രതിരോധവ്യവസ്ഥയിലെ മാറ്റങ്ങള്‍ പുരുഷന്മാരും സ്ത്രീകളും എങ്ങനെ, എപ്പോള്‍ വ്യത്യാസപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ഈ കണ്ടെത്തലുകള്‍ ക്ലിനിക്കല്‍ പരിചരണം ഇച്ഛാനുസൃതമാക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പ്രായമായവരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യതയുള്ള ചികിത്സകള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഭാവി ഗവേഷണത്തെ ഈ പഠന ഫലങ്ങള്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme