in , ,

സ്പുട്നിക്5 വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കി റഷ്യ

Share this story

കൊവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക്5 വാക്സിന്‍ റഷ്യ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. റഷ്യന്‍ ആരോഗ്യ വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചതോടെയാണ് വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും (ആര്‍ഡിഎഫ്) ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് ഓഗസ്റ്റ് 11 നാണ് രജിസ്റ്റര്‍ ചെയ്തത്.

മാസങ്ങള്‍ക്കുള്ളില്‍ തന്നെ തലസ്ഥാനത്തെ ജനങ്ങള്‍ക്കെല്ലാം തന്നെ വാക്സിന്‍ നല്‍കാന്‍ കഴിയുമെന്ന് മോസ്‌കോ മേയര്‍ വ്യക്തമാക്കി. ജൂണ്‍, ജൂലായ് മാസങ്ങളില്‍ 76 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇവരില്‍ എല്ലാവരുടെയും ശരീരത്തില്‍ കൊവിഡിനെതിരായ ആന്റീബോഡികള്‍ ഉണ്ടായെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. 42 ദിവസം നീണ്ട രണ്ടാംഘട്ടപരീക്ഷണത്തില്‍ വാക്സിന്‍ സ്വീകരിച്ച 42 പേരിലും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്താനായില്ല.

രാജ്യത്തിന് അഭിമാനമായി ശ്രീചിത്ര: ഹൃദയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനായി ചെലവ് കുറഞ്ഞ ബ്ലഡ് ഫ്ളോ മീറ്റര്‍ വികസിപ്പിച്ചു

തലവേദനകളെ നിസാരമായി തള്ളികളയരുത്