- Advertisement -Newspaper WordPress Theme
FEATURESdrugsലഹരിക്കേസ്: അന്വേഷണം മലയാള സിനിമയിലെ ന്യൂ ജനറേഷന്‍ ടീമിലേക്ക്

ലഹരിക്കേസ്: അന്വേഷണം മലയാള സിനിമയിലെ ന്യൂ ജനറേഷന്‍ ടീമിലേക്ക്

ബെംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണി മുഹമ്മദ് അനൂപിന് മലയാളത്തിലെ എട്ട് യുവ സിനിമാ പ്രവര്‍ത്തകരുമായി അടുത്തബന്ധമെന്ന് റിപ്പോര്‍ട്ട്. കൊക്കെയ്ന്‍, എല്‍എസ്ഡി, എംഡിഎംഎ ലഹരിമരുന്നുകള്‍ സംസ്ഥാനത്തേക്കു കടത്തുന്നതില്‍ അനൂപിന്റെ പങ്കു വലുതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലയാള സിനിമയിലെ ന്യൂജനറേഷന്‍ ടീമുകളിലേക്ക് അന്വേഷണം എത്തുന്നത്. പലരും പിടിയിലായ അനുപുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഷൂട്ടിങ് മുടങ്ങിയ ലോക്ഡൗണ്‍കാലത്തു പോലും മലയാളത്തിലെ സിനിമാപ്രവര്‍ത്തകരില്‍ ചിലര്‍ ലഹരി മരുന്നിനായി അനൂപിനെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ എന്‍സിബിക്കു ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമ കൂട്ടായ്മകളില്‍ അടുത്ത സുഹൃത്തുക്കള്‍ അനൂപിനെ ‘ഡോണ്‍ ഓഫ് ബാംഗ്ലൂര്‍’ എന്നാണു വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അനിഖ പ്രമുഖ തെന്നിന്ത്യന്‍ താരവുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തിയാണ് സിനിമാ മേഖലയുമായി അടുപ്പം സ്ഥാപിച്ചത്. 3 ഭാഷകളില്‍ അഭിനയിക്കുന്ന താരത്തിന്റെ സഹപാഠിയായിരുന്നു ഇവര്‍.
നടീനടന്മാരുടെയും ഗായകരുടെയും വസതികളിലും ഫാം ഹൗസുകളിലും സംഘം ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്‍സിബി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തില്‍ പങ്കാളികളാകാന്‍ ബെംഗളൂരു പൊലീസ് തയാറാണെന്ന് കമ്മിഷണര്‍ കമാല്‍ പാന്ത് പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme