തിരുവനന്തപുരം: ഫോര്‍ട്ട് ഗവ. ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരം ഫോര്‍ട്ട് ഗവ. ആശുപത്രിയും ആക്രമിക്കപ്പെട്ട വനിതാ ഡോക്ടര്‍ മാലു മുരളി ചികിത്സയിലുള്ള ജനറല്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മന്ത്രി ഡോ. മാലു മുരളിക്ക് ഉറപ്പു നല്‍കി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഫോര്‍ട്ട് ആശുപത്രിയില്‍ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യും. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ പിന്തുണയുമുണ്ടാവണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയ മന്ത്രി രാത്രികാലങ്ങളില്‍ ആശുപത്രി പരിസരത്ത് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. അക്രമികള്‍ പോലീസ് പിടിയിലാണ്.