- Advertisement -Newspaper WordPress Theme
HEALTHശരീയായ രീതിയില്‍ ഡയറ്റ് ചെയ്യാം

ശരീയായ രീതിയില്‍ ഡയറ്റ് ചെയ്യാം

ഡയറ്റ് ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പറയാന്‍ വരട്ടെ, ഡയറ്റ് ശരിയായ രീതിയിലാണെങ്കിലേ പ്രയോജനമുണ്ടാകൂ എന്നോര്‍ക്കണം.
ഡയറ്റിംഗില്‍ തന്നെ തെറ്റുകള്‍ വരുത്തുവാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഡയറ്റിംഗിന്റെ പേരില്‍ ഫലവര്‍ഗങ്ങള്‍ മാത്രം കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഈ ശീലം ആരോഗ്യം കളയുകയാണ് ചെയ്യുന്നത്. ഫലങ്ങളില്‍ വൈറ്റമിനുകളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളമുണ്ട്, എന്നാല്‍ പ്രോട്ടീനുകളും കൊഴുപ്പും ഫലങ്ങളില്‍ നിന്ന് ലഭിക്കില്ല. ഇതുകൊണ്ട് വണ്ണം കുറയും, എന്നാല്‍ മസിലുകളുടെ ശക്തി ക്ഷയിക്കുകയും ചെയ്യും. മസിലുകളുടെ ഭാരമായിരിക്കും ഇവിടെ കുറയുന്നത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.
അതുപോലെ കൊഴുപ്പ് ഭക്ഷണത്തില്‍ നിന്ന് പാടെ ഒഴിവാക്കുന്നത് ധാതുക്കള്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യും.
ഫലത്തില്‍ വണ്ണം കുറയുന്നതോടൊപ്പം ആരോഗ്യം നഷ്ടപ്പെടുന്നതും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയുമായിരിക്കും ഫലം.

ഭക്ഷണത്തിനിടെ നീണ്ട ഇടവേളകള്‍ വയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്.
ഇത് ശരീരത്തെ കൊഴുപ്പു സംഭരിച്ചു വയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രേക് ഫാസ്റ്റ് ഒഴിവാക്കിയാല്‍ ശരീരം തടിക്കുമെന്ന് പറയുന്നതിന് ഒരു കാരണം ഇതാണ്. അത്താഴത്തിനും ശേഷം സാധാരണ ഗതിയില്‍ പ്രഭാതഭക്ഷണത്തില്‍ നിന്നാണ് ശരീരം ഊര്‍ജം സംഭരിക്കുന്നത്.
ഇതു ലഭിക്കാതെ വരുമ്പോള്‍ ഉള്ള ഊര്‍ജം കൊഴുപ്പായി മാറ്റുകയാണ് ശരീരം ചെയ്യുന്നത്. മാത്രമല്ലാ, ഇടവേളകള്‍ വിശപ്പു വര്‍ദ്ധിപ്പിക്കുമെന്നുള്ളതുകൊണ്ട് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും സാധ്യതയുണ്ട്.മധുരം ഡയറ്റിംഗില്‍ ഒഴിവാക്കേണ്ട വസ്തുവാണെന്നാണ് പൊതുവെയുള്ള ധാരണ. പഞ്ചസാരയ്ക്കു പകരം മധുരം നല്‍കുവാനായി ഉപയോഗിക്കുന്ന പലതും രാസവസ്തുക്കള്‍ കലര്‍ന്നവയാണോ എന്ന് ശ്രദ്ധിക്കുക . ഇത് പലവിധ അസുഖങ്ങളും വരുത്തിവയ്ക്കാന്‍ ഇടയാക്കും.

ഡയറ്റിംഗിന്റെ ഭാഗമായി ജ്യൂസ് കുടിയ്ക്കുന്നവരുണ്ട്. വീട്ടില്‍ തയ്യാറാക്കുന്ന ജ്യൂസുകള്‍ മാത്രം ഉപയോഗിക്കുക. പായ്ക്കറ്റ് ജ്യൂസുകള്‍ ഉദ്ദേശിക്കുന്നതിന്റെ വിപരീതഫലമാണ് പലപ്പോവും ഉണ്ടാക്കുക.ശരീരത്തില്‍ ശേഖരിച്ചു വച്ചിട്ടുള്ള കൊഴുപ്പു കുറയ്ക്കുകയാണ് ആരോഗ്യകരമായ ഡയറ്റിംഗ്. ഭക്ഷണമുപേക്ഷിച്ചിട്ടല്ല ഡയറ്റിംഗ് ചെയ്യേണ്ടതും. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭ്യമാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിട്ടാണ് ഡയറ്റിംഗ് നടപ്പില്‍ വരുത്തേണ്ടത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme