- Advertisement -Newspaper WordPress Theme
FEATURESസംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ, നാലു പേര്‍ ദുബായില്‍ നിന്ന് വന്നവര്‍

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ, നാലു പേര്‍ ദുബായില്‍ നിന്ന് വന്നവര്‍

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരും ഒരാള്‍ യു.കെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും വന്നവരാണ്. മറ്റ് മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തില്‍ നിന്നുമുണ്ടായതാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം -3,? പത്തനംതിട്ട -2,? പാലക്കാട്- 2,? കോഴിക്കോട് -1,? ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് കൊറോണ ബാധിച്ചവരുടെ കണക്ക്.തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേര്‍ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേര്‍ വീടുകളില്‍. 542 പേര്‍ ആശുപത്രികളില്‍. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചതില്‍ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു.

സംസ്ഥാനത്താകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേര്‍ വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്ടാക്ട് മൂലമാണ്. സ്ഥിതി കൂടുതല്‍ ഗൗരവതരമാകുന്നു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme