- Advertisement -Newspaper WordPress Theme
FEATURESസ്‌ക്കൂളുകള്‍ക്കു സമീപം ലഹരിവില്‍പന ഒരു വര്‍ഷത്തിനിടെ 4700 കേസുകള്‍

സ്‌ക്കൂളുകള്‍ക്കു സമീപം ലഹരിവില്‍പന ഒരു വര്‍ഷത്തിനിടെ 4700 കേസുകള്‍

പകുതിയോളം കേസുകള്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കര്‍ശന പരിശോധനകള്‍ക്കിടയിലും സ്‌ക്കൂളുകള്‍ക്കു സമീപം ലഹരിവില്‍പ്പന പൊടിപൊടിക്കുന്നതായി കണക്കുകള്‍. വിദ്യാലയങ്ങളുടെ പരിസരത്തു ലഹരി വസ്തുക്കള്‍ വിറ്റതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിനിടെ 4709 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. പകുതിയോളം കേസുകള്‍ സംസ്ഥാനതലസ്ഥാനത്താണ് 2024 എണ്ണം.

മറ്റ് ജില്ലകളിലെ കേസുകള്‍ കൊല്ലം- 820, പത്തനംതിട്ട-7, ആലപ്പുഴ -45, കോട്ടയം-63, ഇടുക്കി-6, എറണാകുളം-677, തൃശ്ശൂര്‍ -101, പാലക്കാട്-546, മലപ്പുറം-59, കോഴിക്കോട്-43, വയനാട്- 4, കണ്ണൂര്‍-1, കാസര്‍കോട്-313.

ഓണ്‍ലൈനിലെ ലഹരിവില്‍പന തടയാന്‍ ഹൈടെക് സൈബര്‍ സെല്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme