- Advertisement -Newspaper WordPress Theme
FEATURESസ്വകാര്യ ലാബുകളിലെ കൊവിഡ് സൗജന്യ പരിശോധന എല്ലാവര്‍ക്കുമില്ല, പുതിയ ഉത്തരവുമായി സുപ്രീംകോടതി

സ്വകാര്യ ലാബുകളിലെ കൊവിഡ് സൗജന്യ പരിശോധന എല്ലാവര്‍ക്കുമില്ല, പുതിയ ഉത്തരവുമായി സുപ്രീംകോടതി

സ്വകാര്യ ലാബുകളില്‍ സൗജന്യ കൊവിഡ് പരിശോധന എല്ലാവര്‍ക്കും നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീം കോടതി പുതിയ ഉത്തരവിറക്കി. സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചെലവ് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഈ സാഹചര്യത്തില്‍ പരിശോധനാ സൗകര്യം ആര്‍ക്കൊക്കെ സൗജനമായി ലഭ്യമാക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി

കൊവിഡ് 19 പരിശോധനയ്ക്ക് ഐ.സി.എം.ആര്‍ നിശ്ചയിച്ചിട്ടുള്ള തുക സ്വകാര്യലാബുകള്‍ക്ക് ഈടാക്കാം. 4,500 രൂപയാണ് ഐസിഎംആര്‍ നിശ്ചയിച്ചിട്ടുള്ള തുക. സ്വകാര്യ ലാബുകളും സൗജന്യമായി പരിശോധന നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഐ.സി.എം.ആര്‍ സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ഇപ്പോള്‍തന്നെ സ്വകാര്യ ലാബുകളിലും കൊവിഡ് 19 പരിശോധന സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഐസിഎംആര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരിശോധന സൗജന്യമാക്കേണ്ടതുണ്ടോ എന്നകാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. തീരുമാനം സുപ്രീം കോടതിയെ അറിയിക്കുകയും വേണം.ഐ.സി.എം.ആര്‍ അംഗീകരിച്ച 151 ലാബുകളാണ് നിലവില്‍ രാജ്യത്ത് കൊവിഡ് 19 പരിശോധന നടത്തുന്നത്. സ്വകാര്യ ലാബുകളൊന്നും ഇതുവരെ പരിശോധന തുടങ്ങിയിട്ടില്ല. ഏപ്രില്‍ പത്തുവരെയുള്ള 16,564 സാമ്പിളുകളും സര്‍ക്കാര്‍ ലാബുകളിലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme