in

കൊറോണാ വയറസ് വന്നത് ഇന്ത്യയില്‍ നിന്നെന്ന് ചൈന

Share this story

ചൈനയിലെ വുഹാനില്‍നിന്നും പൊട്ടിപ്പുറപ്പെട്ട വയറസ് ലോകത്തെ നിശ്ഛലമാക്കിയതോടെ ലോക രാജ്യങ്ങളുടെ അതൃപ്തിക്ക് പാത്രമായ ചൈന പുതിയ കുതന്ത്രവുമായി രംഗത്ത്. കൊറോണാ വയറസ് വന്നത് ഇന്ത്യയില്‍ നിന്നെന്ന് ആരോപിച്ച് തടിയൂരാനാണ് പുതിയ ശ്രമം. ആദ്യഘട്ടത്തില്‍ ഇറ്റലിയെയും യുഎസിനെയും യൂറോപ്പിനെയും കുറ്റപ്പെടുത്തിയ ശേഷമാണ് നിലവില്‍ ഇന്ത്യക്കെതിരേ തിരിഞ്ഞത്.

കോവിഡ് -19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ടീം ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഇന്ത്യക്കെതിരേ പുതിയ കഥ മെനയുന്നത്. കൊറോണ വൈറസ് ഇന്ത്യയില്‍ ഉത്ഭവിച്ചത് 2019 വേനല്‍ക്കാലത്താണെന്നാണ് ചൈനീസ് ഗവേഷകര്‍ ആരോപിക്കുന്നത്.

ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഒരു സംഘം ഗവേഷകരാണ് ഈ വാദം ഉന്നയിക്കുന്നത്. ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വുഹാനിലാണെങ്കിലും ഉത്ഭവം അവിടെയാണെന്ന് ഉറപ്പിക്കാനാവില്ല.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത നിരവധി ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വഴിയാണ് ചൈനയില്‍ എത്തിയതെന്നാണ് പുതിയ ആരോപണം. ഇന്ത്യയില്‍ നിന്നുള്ള മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ കോവിഡ് -19 ന്റെ തെളിവുകള്‍ കണ്ടെത്തിയതായും ചൈനീസ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയാണെങ്കിലും, വൈറസ് ഉത്ഭവിച്ചത് ചൈനയാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ ഒരു മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാന്‍ തന്നെ ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

കൊറോണ വൈറസ് വ്യാപകമായി പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ചൈനീസ് സര്‍ക്കാരിന് അറിയാമായിരുന്നെന്നും അവര്‍ ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നൂവെന്നുമാണ് ഡോ. ലി-മെംഗ് യാന്‍ ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വുഹാനിലെ ഒരു സര്‍ക്കാര്‍ ലബോറട്ടറിയിലാണ് കൊറോണാ വയറസ് വികസിപ്പിച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ലോകരാജ്യങ്ങള്‍ ഗൗരവത്തോടെയാണ് എടുത്തത്.

അതിര്‍ത്തി പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യ ചൈനയ്‌ക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. സാമ്പത്തികമായി തിരിച്ചടി നല്‍കിയ ഇന്ത്യയുടെ പാത പിന്തുടര്‍ന്ന് ബ്രിട്ടണ്‍, യു.എസ്., റഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ ചൈനീസ് കമ്പനികളെയും ഉല്‍പന്നങ്ങളെയും വിലക്കുന്ന നടപടി സ്വീകരിച്ചു തുടങ്ങിയതും ചൈനയ്ക്ക് തിരിച്ചടിയായി. ചൈനയുമായി മറ്റ് പ്രശ്‌നങ്ങളില്ലാതിരിക്കെ മറ്റു രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരേ സ്വീകരിക്കുന്ന ഈ നടപടികള്‍ക്കു പിന്നില്‍ കോവിഡ് വ്യാപനത്തില്‍ ചൈനയ്ക്കുള്ള പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതുകൊണ്ടു കൂടിയാകാമെന്നും വിലയിരുത്തപ്പെടുന്നു.

ഈ നിലയില്‍ കോവിഡ് 19 -ന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന് തെളിയിക്കപ്പെടുന്നത് എന്തുവില കൊടുത്തും തടയുകയാണ് ചൈനീസ് ലക്ഷ്യം. കോവിഡ് 19-ന്റെ പാപഭാരം ഇന്ത്യയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലും ഇതേ വികാരമാണെന്നതിലും തര്‍ക്കമില്ല.

മുഖക്കുരുവിനെ ഇങ്ങനെ ‘കൈകാര്യം’ ചെയ്യരുത്

യോജിച്ച ഭക്ഷണം കഴിച്ച് ഹൃദയത്തെ സംരക്ഷിക്കൂ…