കെറോണ വയറസിനെ തളയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിരവധി വാക്‌സിനുകളാണ് വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. എല്ലാംതന്നെ അവസാനഘട്ടത്തിലാണ്. എല്ലാ വാക്‌സിനുകളും രണ്ടുതവണയോളം (ഇരട്ട ഡോസ്) ഉപയോഗിക്കേണ്ടിവരും. കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ നല്‍കേണ്ടിവരും. അങ്ങനെ ഒരാള്‍ക്ക് 2 തവണ വാക്‌സിനേഷന്‍ നല്‍കാം. എന്നാല്‍ ലണ്ടനില്‍ ഒറ്റഡോസ് വാക്‌സിന്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ബെല്‍ജിയത്തിലെ കെ.യു ലൂവെയ്നിലെ റെഗാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മഞ്ഞപ്പനി വാക്സിന്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കൊറോണയ്ക്കുള്ള ഒരൊറ്റ ‘ഡോസ്’ വാക്‌സിന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്നത്. കൊറോണ വൈറസിന്റെ ഉപരിതലത്തിലുള്ള ‘സ്‌പൈക്ക് പ്രോട്ടീന്റെ’ ജനിതക ക്രമം മഞ്ഞപ്പനി വാക്‌സിനിലേക്ക് കുത്തിവച്ചാണ് ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിനിനെ റീകോവാക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.
എലികളിലും കുരങ്ങുകളിലും പരീക്ഷിച്ച ഒരൊറ്റ ഡോസ് വാക്‌സിന്‍ കൊറോണ വൈറസില്‍ നിന്ന് അവയെ സംരക്ഷിച്ചതായി തെളിഞ്ഞു. ഈ വാക്സിനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിനായി ശാസ്ത്രജ്ഞര്‍ തയ്യാറെടുക്കുകയാണ്.