in , , , , , , , ,

ക്ഷയരോഗികള്‍ മരുന്ന് കൃത്യമായി കഴിക്കുന്നതില്‍ വീഴച വരുത്തുന്നത് ഗുരുതര പ്രത്യാഘാതം

Share this story

മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതായി ഡോക്ടര്‍മാര്‍. രോഗബാധിതര്‍ കൃത്യമായി മരുന്നുകള്‍ കഴിക്കാത്തതാണ് രോഗങ്ങള്‍ വര്‍ധികക്കാന്‍ കാരണം.
മരുന്നു കൃത്യമായി കഴിച്ചാല്‍ രോഗം ആറ് മാസംകൊണ്ട് തന്നെ ഭേതമാകും. ഗുരുതരമെങ്കില്‍ ഭേതമാകാന്‍ രണ്ട് വര്‍ഷംവരെ എടുക്കാം.
മരുന്നുകഴിച്ച് തുടങ്ങുബോള്‍ തന്നെ ലക്ഷണങ്ങള്‍ കുറയുമെന്നതിനാല്‍ പലരും മരുന്ന് നിര്‍ത്തും. ഇക്കൂട്ടരിലാണ് മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗം ഉണ്ടാകുന്നത്. ഈ വിഭാഗക്കാര്‍ രോഗം പടരാനും കാരണക്കാരാകും.
2021ലെ കണക്കുമായി നോക്കുബോള്‍ 2022-ല്‍ ക്ഷയരോഗികള്‍ ആറ് ശതമാനം വര്‍ദ്ധിച്ചു.2022-ല്‍ 23,388 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവരില്‍ 895 പേര്‍ കുട്ടികളും 491 പേര്‍ ആദിവസി മേഖലകളില്‍ ഉള്ളവരുമാണ്.
വാക്‌സിന്റെ പ്രതിരോധം കുറഞ്ഞാലും ക്ഷയരോഗം ഉണ്ടാകാം. ബിസിജഡി വാക്‌സിന്‍ 15 വയസുവരെ രോഗത്തെ ശക്തമായി പ്രതിരോധിക്കും.പിന്നീട് കുറയും.
ശ്വാസകോശം,ഹൃദയം, തലച്ചോറ്, എല്ല്, നട്ടെല്ല്, ചര്‍മം, കരള്‍, കുടര്‍ തുടങ്ങി ഏത് അവയവത്തിലും രോഗം ബാധിക്കാം.രണ്ടാഴ്ചലേറെയുള്ള പനി, ചുമ, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, നടുവേദന, കൈകാല്‍ തളര്‍ച്ച, ഉറക്കത്തില്‍ ശരീരം വിയര്‍ക്കുക, ചര്‍ദ്ദി, കുട്ടികളില്‍ തൂക്കംകൂടചാതിരിക്കല്‍, ശരീരത്തിലെ മുഴകള്‍ എന്നിവയെല്ലാം ലക്ഷണങ്ങളാണ്.
അണുക്കളുടെ അളവ് കഫത്തില്‍ കൂടുതലെങ്കില്‍ മൈക്രോസ്‌കോപ്പിലൂടെ രോഗദം സ്ഥിരീകരിക്കാന്‍ കഴിയും. പ്രാരംഭത്തില്‍ തന്നെ രോഗ നിര്‍ണയത്തിന് നാറ്റ് പരിശോധന ഉത്തമമാണ്. സ്‌കാനിങ്, ബയോസ്പി എന്നിവ വഴിയും രോഗം നിര്‍ണയിക്കാം.

ക്ഷയരോഗം വര്‍ദ്ധിച്ചത് കോവിഡ് സാഹചര്യത്തില്‍

നീന്തിയാല്‍ പ്രായം കുറയ്ക്കാനാകുമോ