in , , , , , , , , , ,

പ്രതീക്ഷയേകി ചിക്കന്‍ഗുനിയ വാക്‌സിന്‍, യുഎസില്‍ ഉപയോഗാനുമതി

Share this story

വാക്‌സിന്‍ വികസിപ്പിച്ചത് ഫ്രഞ്ച് കമ്പനി

ചിക്കന്‍ഗുനിയക്കെതിരെയുള്ള വാക്‌സിന് യുഎസില്‍ അനുമതി. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഫ്രഞ്ച് കമ്പനി വാല്‍നേവ വികസിപ്പിച്ച ഇക്‌സ്ചിക് എന്ന ഒറ്റ ഡോസ് വാക്‌സീനാണിത്. ലോകത്താദ്യമായാണ് ചിക്കന്‍ ഗുനിയ വാക്‌സീന് അംഗീകാരം ലഭിക്കുന്നത്.

18 വയസിന് മുകളില്‍ പ്രായമുള്ള, ചിക്കന്‍ഗുനിയ ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ പറ്റുക. ഇന്ത്യയിലേക്ക് ഇതെത്താന്‍ ഉത്പാതക കമ്പനി അപേക്ഷിക്കുകയും ഡിജിസിഎ ഇത് അംഗീകരിക്കുകയും വേണം. ചിക്കന്‍ ഗുനിയക്ക് കാരണമാകുന്ന വൈറസിന്റെ നിര്‍ദോശരൂപം ഉള്‍പ്പെടുത്തിയാണ് വാകീസീന്‍. വാക്‌സിന്‍ എടുത്തവരില്‍ 98% പേരും മെച്ചപ്പെട്ട പ്രതിരോധം നേടിയെടുത്തെന്നണ് മൂന്നാം ഘട്ട ട്രയല്‍ഫലം. തലവേദന, പനി, ചര്‍ദ്ദി, ശരീരവേദന തുടങ്ങിയ നേരീയ ഫാര്‍ശ്വഫലങ്ങളുണ്ട്. പങ്കെടുത്തവരില്‍ 1.6% പേര്‍ക്ക് ഗുരുതര പാര്‍ശ്വഫലമുണ്ടായി. വില ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ല.

നിലവില്‍ ചിക്കന്‍ഗുനിയക്കെതിരെ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നോ ചികിത്സയോ ഇല്ല. വാക്‌സീന്‍ ഗവേഷണം അതിനാല്‍ തന്നെ വളരെ ശ്രദ്ധ നേടുന്നുണ്ട്. ഇതിലെ ഒരു പ്രധാനഘട്ടമാണ് യുഎസില്‍ ഉപയോഗാനുമതി ലഭിച്ചതോടെ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഐസിഎംആറും ചിക്കന്‍ഗുനിയ വാക്‌സീനായി ശ്രമിക്കുന്നുണ്ട്.

പനിയും സന്ധിവേദനയും സൃഷ്ടിക്കുന്ന ചിക്കന്‍ഗുനിയ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരുതര രോഗങ്ങളിലേക്ക് നയിക്കാം. പ്രത്യേകിച്ച് പ്രായമായവരിലും പ്രത്യേക രോഗമുള്ളവരിലും. ഗര്‍ഭിണികളില്‍ രോഗം വന്നാല്‍ ശിശുവിനെയും ബാധിക്കാം. ഇതിനോടകം 110 രാജ്യങ്ങളില്‍ ചിക്കന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്തു. കേസുകള്‍ ഇന്ത്യയില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും ശക്തി പ്രാപിക്കാമെന്ന ആശങ്കയുണ്ട്.

കേരളത്തില്‍ ഈ വര്‍ഷം 20 ചിക്കന്‍ഗുനിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 2018ലും 2019ലും 77, 2021-ല്‍ 334 വീതം കേസുകള്‍ ഉണ്ടായി. 2018-ല്‍ രാജ്യത്താകെ 9756 കേസുകളുണ്ടായി. ഈവര്‍ഷം ഇതുവരെ 3711 കേസുകള്‍ സ്ഥിരീകരിച്ചു.

ജീവിത ശൈലീരോഗങ്ങളുടെ കെണിയില്‍പ്പെട്ട് കേരളത്തിലെ കൗമാരം

വെയിലത്ത് പണിയടുക്കുന്നവര്‍ സൂക്ഷിക്കുക, തൊലിപ്പുറത്തെ അര്‍ബുധം വരാന്‍ സാധ്യത