in , , , , ,

സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു

Share this story

കേരളത്തില്‍ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നത് ആശങ്കപരത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഈ മാസം മാത്രം സംസ്ഥാനത്ത് 500 ഓളം പേര്‍ക്ക് എലിപ്പനി ബാധിച്ചിരുന്നു. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ച് 11 പേര്‍ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം 264 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
നീണ്ടു നില്‍ക്കുന്ന പനി പകര്‍ച്ചപനിയാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദശിച്ചു. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. കണ്ണില്‍ ചുവപ്പ്, കാല്‍വണ്ണയില്‍ വേദന എന്നിവ കണ്ടാല്‍ ചികിത്സതേടണം.

കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആരോഗ്യ വെല്ലുവിളികള്‍ ജിഎഎഫ് ചര്‍ച്ചചെയ്യും

ചൈനയില്‍ H9N2 പനി; കുട്ടികള്‍ക്കിടയില്‍ ശ്വാസകോശരോഗം വ്യാപിക്കുന്നുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍