- Advertisement -Newspaper WordPress Theme
HEALTH33 ജീവന്‍രക്ഷാ മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

33 ജീവന്‍രക്ഷാ മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

ജിഎസ്ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരമുള്ള കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം അസോസിയേഷനില്‍ അംഗങ്ങളായ മരുന്നു വ്യാപാരികള്‍ക്ക് കൈമാറിയതായി പ്രസിഡന്റ് എ എന്‍ മോഹന്‍, ജനറല്‍ സെക്രട്ടറി ആന്റണി തര്യന്‍ എന്നിവര്‍ പറഞ്ഞു.

പുതുക്കിയ ജിഎസ്ടി ഘടന അനുസരിച്ച് 33 ജീവന്‍രക്ഷാ മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമായും ഹെല്‍ത്ത് സപ്ലിമെന്റുകളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായും കുറച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

മരുന്നുകള്‍ പുതുക്കിയ ജിഎസ്ടി നിരക്കില്‍ വില്‍ക്കുമ്പോള്‍ ചെറുകിട മരുന്നു വ്യാപാരികള്‍ക്ക് നിശ്ചിത ശതമാനം നഷ്ടം സംഭവിക്കുന്നുണ്ട്. അതു നികത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മരുന്നു നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme