വളരെ ഗൗരവമുള്ള അസുഖങ്ങളില്‍പ്പെട്ട ഒന്നാണ് ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്‌കത്തില്‍ കാണുന്ന മുഴകള്‍. ഈ ട്യൂമറുകള്‍ പ്രധാനമായും രണ്ട് തരത്തിലുണ്ട്.
ഒന്ന് കാന്‍സറും രണ്ടാമത്തേത് കാന്‍സര്‍ അല്ലാത്തതും. രണ്ട് തരത്തിലുള്ള മുഴകളും ബ്രെയിനിലും തലയോട്ടിയ്ക്കുള്ളിലായും കാണാറുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആളുകളില്‍ വരെ കാണാവുന്ന അസുഖമാണ് ബ്രെയിന്‍ ട്യൂമര്‍