കല്ല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുബോള്‍ ഒട്ടുമിക്ക ആണുങ്ങള്‍ക്കും ഒരു ലക്ഷ്യമേയുള്ളൂ . ശാരീരിക ബന്ധം. അല്ലാതെ, പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവന് നിങ്ങള്‍ക്ക് ഇങ്ങനെ മെസേജയച്ചു കൊണ്ടിരിക്കുന്നതും വിളിക്കുന്നതും .
എല്ലാദിവസവും ഉണര്‍ന്ന ഉടനെ ഒരു ‘ഗുഡ് മോര്‍ണിംങ്ങ്’ നിങ്ങളുടെ ഫോണിലേക്ക് അവര്‍ അയക്കും . അങ്ങനൊരു മെസേജ് കണ്ടാല്‍ നിങ്ങള്‍ എന്താ കരുതുക..
നിങ്ങളോടുള്ള സ്നേഹം, അവന് ഉണരുന്നത് തന്നെ നിങ്ങളെ ഓര്‍ത്ത് കൊണ്ടാണ്?. കൂടെ കിടക്കുന്ന ഹസ്ബന്റ് നിങ്ങള്‍ക്ക് ഒരു മെസേജ് പോലും അയക്കുന്നില്ലല്ലോ എന്ന് . എന്നാല്‍ അത് അങ്ങനെ അല്ല.
അത് അവരുടെ ഒരു തന്ത്രമാണ് . നിങ്ങളെ കൊണ്ട് ഈ പറഞ്ഞ കാര്യം ചിന്തിപ്പിക്കുക എന്നുള്ളത് .
കൂടെ കിടക്കുന്ന ഹസ്ബന്റ് മറ്റാരെയും സ്നേഹിക്കുന്നതിലും അധികം നിങ്ങളെയും കുട്ടികളെയും സ്നേഹിക്കുന്നത് കൊണ്ടാണ് രാവിലെ എണീറ്റ് ജോലിക്കു പോകുന്നതും നിങ്ങളുടെ ആവിശ്യങ്ങള്‍ നിറവേറ്റി തരുന്നതും .
ഓരോ കല്യാണം വരുംബോഴും നിങ്ങള്‍ക്ക് രണ്ടും മൂന്നും ടോപ്പും മക്കള്‍ക്ക് അതു പോലെ ഡ്രസ്സും വാങ്ങിക്കുംബോഴും’ എനിക്കിപ്പൊ ഒന്നും വേണ്ട ‘ എന്നു പറഞ്ഞ് മാറി നില്ക്കുന്ന ഭര്ത്താക്കന്മാരെ കണ്ടിട്ടില്ലേ . എന്താ എന്നറിയുമോ നിങ്ങളുടെ ഒക്കെ കാര്യം കഴിഞ്ഞ് അയാള്‍ക്ക് ഡ്രസ് എടുക്കാന്‍ കൈയില്‍ പൈസ കാണില്ല . കീശയില്‍ ബാക്കി വരുന്ന അഞ്ഞൂറ് രൂപയുടെ കൂടെ മറ്റൊരു അഞ്ഞൂറു രൂപ കൂടി കൂട്ടിയിട്ട് വേണം അവര്‍ക്ക് പത്താം തീയതി ഉള്ള ചിട്ടിയുടെ പൈസ കൊടുക്കാന്‍ .
ഇതിനിടയില്‍ വീടിന്റെ ലോണ്‍, വാഹനവായ്പ.. ഇതൊക്കെ നടത്തുന്നതിനിടയില്‍ അവര്‍ക്ക് നിന്നോട് കൊഞ്ചാന്‍ സമയം കിട്ടി എന്നു വരില്ല. അവിടെയാണ് നിന്റെ കാമുകന്റെ വിജയം . സന്ധ്യാ നേരത്ത് കാമുകനുമായി സംസാരിച്ചു കൊണ്ടിരിക്കെ ചില സമയത്ത് നീ പറയും ‘ ഞാന്‍ ഫോണ്‍ വെക്കട്ടെ എനിക്കു കുളിക്കണം’ എന്നു .
അപ്പൊ നിന്റെ കാമുകന് ഫോണ്‍ വെക്കാന്‍ സമ്മതിക്കില്ല . ചിലപ്പൊ പറയും ‘എന്റെ മോളെ ഞാന്‍ കുളിപ്പിച്ചു തരാം നമുക്ക് ഒന്നിച്ച് കുളിക്കാം സോപ്പൊക്കെ തേച്ച് അങ്ങനെ……. ‘ അതൊക്കെ കേട്ട് നിങ്ങളൊന്ന് കോരിതരിക്കും . ഹൊ എന്തൊരിഷ്ടമെന്ന് അങ്ങ് കരുതും.
അതേ സ്ഥാനത്ത് കെട്ട്യോന് ആണെങ്കില്‍ ‘ നീ ഇതു വരെ കുളിച്ചില്ലേ?’ എന്ന് ഒറ്റ ചോദ്യമേ ഉണ്ടാവുള്ളൂ . കാരണം പലതാണ് .
രാവിലെ ജോലിക്ക് പോകുന്നതല്ലേ. അതിന്റെ ഷീണം മാറണമെങ്കില്‍ ഒന്നു കുളിക്കണം എന്നിട്ട് വേണം അവര്‍ക്ക് എന്തെങ്കിലും കഴിക്കാന്‍.
ഇതിനിടെ നീ പറയുന്ന നിന്റെ കഷ്ടപ്പാടുകള്‍ എല്ലാം കാമുകന് വളരെ ക്ഷമയോടെ കേള്‍ക്കും . എന്നിട്ട് പറയും ‘ നീ ആയിട്ടാണ് ഇതൊക്കെ ഇങ്ങനെ സഹിക്കുന്നത് വേറെ വല്ലോരും ആണെ എന്നേ എല്ലാം ഇട്ടെറിഞ്ഞു പോയിട്ടുണ്ടാകും ‘ എന്നൊക്കെ . അതൊക്കെ പറയുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നിയോ . തോന്നും . അതാണല്ലോ അവരുടെ കഴിവ് .
ഇതിനിടെ ഇടയ്ക്കിടെ കാണാന്‍ തോന്നുന്നു എന്നു പറയും. പിന്നെ പതുക്കെ പതുക്കെ അവരുടെ നാട്ടില്‍ സംഭവിച്ച അവിഹിതങ്ങളുടെ കഥകള്‍ പറഞ്ഞു തരും. പൊടിപ്പും തൊങ്ങലും വച്ച് കൊണ്ട് . അത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് ഒരു കുഴപ്പോം ഇല്ല എന്നൊക്കെ പറയും . എന്തിനാ അതൊക്കെ പറയുന്നേ എന്നോ. അവരും നിങ്ങളും തമ്മിലും അങ്ങനെ ഒരു അവസരം ഉണ്ടാക്കി എടുക്കാന്‍ .
അത് ഒരു തെറ്റൊന്നും ആയി ഞാന്‍ കാണുന്നില്ല . പരസ്പരം സമ്മതത്തോടെ ഉള്ള ശാരീരിക ബന്ധം ഒരു കുറ്റമല്ല എന്നാണ് സുപ്രീം കോടതി വിധി . എന്റെ പേഴ്സണല്‍ അഭിപ്രായവും അതാണ് .
ഇങ്ങനെ ഉള്ള ബന്ധങ്ങളില്‍ കാമുകന്മാരോട് അവരുടെ ഫ്രണ്ടസ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . ‘ എടാ അവള് നിന്റെ തലേല് ആകുമോ? ‘എന്ന് . പ്പൊ അവര്‍ പറയും ‘ ഇല്ലടാ കുട്ടി ഉള്ള കൊണ്ട് പ്രശ്നമില്ല ‘എന്ന് .
അതിന്റെ മറ്റൊരു വേര്‍ഷന്‍ അവര്‍ നിങ്ങളോടും പറയും . ‘ആ കുട്ടി ഇല്ലാതിരുന്നെങ്കില്‍ നിന്നെ ഞാന്‍ കൊണ്ടു പോകുമായിരുന്നു ‘ എന്ന് .
ഒലക്ക കൊണ്ടു പോകും . അത് നിങ്ങള്‍ വരാതിരിക്കാന്‍ അല്ലെങ്കില്‍ അങ്ങനൊരു ചിന്ത പോലും വരാതിരിക്കാന്‍ അവര്‍ മുന്‍ കൂട്ടി പറയുന്നതാ .
വല്ല സംശയോം ഉണ്ടെ ഒരിക്കല്‍ അവരോട് ചോദിക്കുക ‘ ഞാന്‍ നിന്റെ കൂടെ പോരട്ടെ എന്നു ‘
അപ്പോള്‍ അവന് മറുപടിക്കു വേണ്ടി തപ്പുന്നത് കാണാം . ഒടുവില്‍ ഒട്ടും ആത്മാര്‍ഥ ഇല്ലാതെ വന്നോളാന്‍ പറയും. ‘ മക്കളെ കൂട്ടാതെ നീ വരുമെങ്കില്‍ ഞാന്‍ നിന്നെ കൊണ്ടു പോകും’ എന്നൊക്കെ പറയും . അതിലെ ആത്മാര്‍ഥത നിങ്ങള്‍ സ്വയം അളക്കുക .
ഭര്ത്താക്കന്മാരും ഇത്തിരി ശ്രദ്ധിക്കണം . വേറൊന്നും അല്ല അവള്‍ക്ക് പരാതി പറയാനും ദേഷ്യപ്പെടാനും സനേഹിക്കാനുമൊക്കെ നിങ്ങള്‍ മാത്രെ ഉള്ളൂ ..
nb: നിലവില്‍ പുറത്തു വന്ന വാര്‍ത്തകള്‍ കാരണം പങ്കുവെയ്ക്കുന്നത് . ഓരോരുത്തരും അഭിപ്രായം പങ്കുവെയ്ക്കുക.
കടപ്പാട്