in ,

വിയര്‍പ്പ് ദുർഗന്ധം അകറ്റാൻ വഴികള്‍

Share this story

വിയര്‍പ്പ് മൂലമുള്ള ശരീര ദുർഗന്ധമാണോ നിങ്ങളുടെ പ്രശ്നം? വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുർഗന്ധം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്

തണുത്ത വെള്ളത്തിൽ കുളിക്കാം. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ അധിക ഊഷ്മാവ് കുറയ്ക്കാനും വിയർപ്പ് നിയന്ത്രിക്കാനും ശരീര ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും. 

രണ്ട്

വെള്ളത്തില്‍ റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നതും ശരീര ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്. അതുപോലെ കക്ഷം, കഴുത്തിന്റെ ഭാഗം തുടങ്ങി അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസ് വാട്ടര്‍ പുരട്ടി കഴുകുന്നതും നല്ലതാണ്. 

മൂന്ന് 

ചൂടത്ത് പുറത്തു പോകുമ്പോള്‍ ഐസ് വാട്ടർ സ്പ്രേ കരുതുക. ഇടയ്ക്കിടെ മുഖത്ത് ഐസ് വാട്ടർ സ്പ്രേ ചെയ്യുന്നത് വിയര്‍പ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്

ആപ്പിള്‍ സൈഡര്‍ വിനഗര്‍ ശരീരത്തില്‍ കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. ബാക്ടീരിയകളെ നശിപ്പിക്കാനും ദുര്‍ഗന്ധം അകറ്റാനും ഇത് സഹായിക്കും. 

അഞ്ച്

മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയില്‍ ഒരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളിക്കുന്നത് ശീലമാക്കിയാല്‍ വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം നിയന്ത്രിക്കാം. 

ആറ് 

ഒരു നാരങ്ങ പകുതിയായി മുറിച്ച് കക്ഷത്തിന്റെ ഭാഗത്ത് പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. 

ഏഴ് 

ടീ ട്രീ ഓയില്‍ വെള്ളത്തില്‍ പുരട്ടി കുളിക്കുന്നതും വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും

മുഖത്തെ എണ്ണമയം അകറ്റാന്‍ പരീക്ഷിക്കാം മുൾട്ടാണി മിട്ടി

ഹൃദയസ്തംഭനം ഉണ്ടായാൽ ചെയ്യേണ്ടതിൽ പ്രധാനം