in ,

കുട്ടികളുടെ സ്‌ക്രീന്‍ ടൈം കൂടുന്നു

Share this story

സ്‌ക്രീന്‍ ടൈമിന്റെ ദൈര്‍ഘ്യം കൂടിയതോടെ കുട്ടികള്‍ക്കിടയില്‍ മയോപിയ വര്‍ദ്ധിച്ചു വരുന്നതായി പുതിയ പഠനം.
കുട്ടികള്‍ പുറത്തുപോയി കളിക്കുന്നത് കുറഞ്ഞതും അമിത സ്‌ക്രീന്‍ ടൈമും നേരത്തെയുള്ള ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടക്കവും ഒക്കെ കുട്ടികള്‍ക്കിടയില്‍ മയോപിയ വ്യാപനത്തിന് കാരണമായി എന്നാണ് ഗവേഷകര്‍ പറയുന്നത്.

ചൈനീസ് ഗവേഷണ സംഘമാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇവരുടെ പഠനത്തില്‍ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും ഹൃസ്വദൃഷ്ടി അല്ലെങ്കില്‍ മായോപിയുടെ വ്യാപനം വര്‍ദ്ധിച്ചു വരുന്നതാണ് കണ്ടെത്തിയിരിക്കുന്നത്.2009 ആ തലത്തില്‍ ഏതാണ് 740 ലക്ഷം യുവാക്കള്‍ മയോപ്പിയ ബാധിതരാകും എന്നും ഇവരുടെ പഠനം വ്യക്തമാക്കുന്നു.
ഏതാണ്ട് 50 രാജ്യങ്ങളില്‍ നിന്നായി 5.4 ദശലക്ഷം ആളുകളാണ് ഇവരുടെ പഠനത്തില്‍ പങ്കെടുത്തത്.

ഇത്തരത്തില്‍ 276 പഠനങ്ങള്‍ വിശകലനം ചെയ്താണ് മയോപിയ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മയോപിയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ജപ്പാനിലാണ്. 85.95 ശതമാനമാണിത്.
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്ക് ഇടയില്‍ മയോപിയ ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. 1990കളില്‍ 24.32 ശതമാനമായിരുന്നത് 2020കളുടെ തുടക്കത്തില്‍ 35.81 ശതമാനമായെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

കൗമാരപ്രായ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് മയോപിയബാധ കൂടുതല്‍. മയോപിയ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ നേത്ര സംരക്ഷണത്തെക്കുറിച്ച് അവബോധം നല്‍കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.കൂടാതെ മാതാപിതാക്കള്‍ കുട്ടികളെ കൂടുതല്‍ പുറത്ത് കളിക്കാന്‍ വിടുന്നതിനും സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം എന്നും പഠനം വ്യക്തമാക്കുന്നു

ദഹന പ്രശ്‌നങ്ങള്‍ ഉണ്ടോ?എങ്കില്‍ ഈ ഭക്ഷണം കഴിക്കാം

രാത്രി സമയങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വിഷാദരോഗ സാധ്യത കൂടുതല്‍