- Advertisement -Newspaper WordPress Theme
Blogരാത്രി സമയങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വിഷാദരോഗ സാധ്യത കൂടുതല്‍

രാത്രി സമയങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വിഷാദരോഗ സാധ്യത കൂടുതല്‍


സ്ഥിരമായി രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിഷാദ രോഗ സാധ്യത കൂടുതല്‍. ചെറുപ്പകാലത്ത് ഇത്തരത്തില്‍ തുടര്‍ച്ചയായി രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്താല്‍ മധ്യവയസ്സില്‍ അത് നിങ്ങളെ വിഷാദരോഗത്തിന് അടിമയാക്കും എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

അമേരിക്കക്കാരെ ഉള്‍പ്പെടുത്തി എന്‍ വൈ യു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു പഠനം.
30 വര്‍ഷം കൊണ്ട് 7000 അമേരിക്കക്കാരെ കേന്ദ്രീകരിച്ചാണ് ഇവര്‍ ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്.

രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതും ജോലി സമയങ്ങള്‍ മാറുന്നതും ഉറക്കത്തെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ ജോലി ചെയ്തവരില്‍ 50 വയസ്സ് ആകുമ്പോഴേക്കും വിഷാദരോഗം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു എന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇവര്‍ നടത്തിയ പഠനത്തില്‍ നാലില്‍ ഒന്നു പേര്‍ മാത്രമായിരുന്നു പകല്‍ സമയങ്ങളില്‍ ജോലി ചെയ്തത്. ബാക്കിയുള്ളവര്‍ മുഴുവന്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.ഇത്തരത്തില്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതിനാല്‍ പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ പല ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതിനുപുറമേ അമേരിക്കയിലെ വെളുത്ത വംശജമായി താരതമ്യം ചെയ്യുമ്പോള്‍ കറുത്ത വംശജരാണ് ഉറക്കമില്ലായ്മ മൂലം കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് എന്നും പഠനം വ്യക്തമാക്കുന്നു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme