എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള പരിചയപ്പെടാം.
1. മഞ്ഞള്‍
മഞ്ഞളില്‍ ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. കുര്‍ക്കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയുകയും ട്യൂമർ രൂപീകരണം തടയുകയും ചെയ്യും. സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ, പാൻക്രിയാറ്റിക് ക്യാൻസറുകൾ നിയന്ത്രിക്കുന്നതിൽ കുർക്കുമിൻ പ്രത്യേകിച്ചും ഫലപ്രദമാണ്. ഇതിന്‍റെ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ആണ് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്നത്.
2. ഗ്രീന്‍ ടീ
ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും.
3. വെളുത്തുള്ളി
വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങള്‍ ഉണ്ട്. ഇവയ്ക്ക് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനും ട്യൂമർ രൂപീകരണം തടയാനും കഴിയും.
4. മഷ്റൂം
മഷ്റൂം അഥവാ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ ഗുണം ചെയ്യും.
5. ഇഞ്ചി
ഇഞ്ചിയിലെ ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങള്‍ക്ക് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ട്. ഇവ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും അണ്ഡാശയം, വൻകുടൽ, പാൻക്രിയാറ്റിക് ക്യാൻസറുകൾ എന്നിവയുൾപ്പെടെ വിവിധ ക്യാൻസറുകളുടെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
6. ബെറി പഴങ്ങള്‍
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും.
7. ക്രൂസിഫസ് പച്ചക്കറികള്‍
ബ്രൊക്കോളി, കോളിഫ്ലവർ, കാബേജ് തുടങ്ങിയ ക്രൂസിഫസ് പച്ചക്കറികളിലെ ആന്‍റി ഓക്സിഡന്റുകൾ ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.