- Advertisement -Newspaper WordPress Theme
HAIR & STYLEചർമ്മത്തിൽ കൊളാജൻ കുറഞ്ഞാല്‍ എന്തു സംഭവിക്കും

ചർമ്മത്തിൽ കൊളാജൻ കുറഞ്ഞാല്‍ എന്തു സംഭവിക്കും

ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താനും സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. ശരീരത്തില്‍ കൊളാജൻ കുറയുമ്പോള്‍ മുഖത്ത് ചുളിവുകളും വരകളും ഉണ്ടാകും. എല്ലുകളെ ആരോഗ്യകരമായി നിലനിർത്താനും കൊളാജൻ സഹായിക്കും.  അസ്ഥികളുടെ രൂപീകരണം ഉത്തേജിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും കൊളാജൻ ഗുണം ചെയ്യും. കൊളാജൻ കുറയുമ്പോള്‍ മുട്ടുവേദനയും പല്ലുവേദനയും മറ്റും ഉണ്ടാകാനും സാധ്യതയുണ്ട്. പ്രായമാകുമ്പോൾ സന്ധി വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കൊളാജൻ സന്ധി വേദനയ്ക്ക് ആശ്വാസമേകും. 

ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്താനും കൊളാജൻ ഒരു പങ്കുവഹിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തിൽ കൊളാജൻ ഉൾപ്പെടുത്തുന്നതിലൂടെ, കൊളസ്ട്രോളിന്‍റെ അളവിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ ഗുണം ചെയ്യും. കൊളാജന്‍ കുറയുമ്പോള്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാനും മുറിവുകള്‍ ഉണങ്ങാന്‍ സമയപ്പെടുക്കുകയും ചെയ്യും.

തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ സഹായിക്കും. കൊളാജന്‍റെ കുറവ് മൂലം നഖങ്ങളുടെ ആരോഗ്യം മോശമാകാനും നഖം പെട്ടെന്ന് പൊട്ടാനും സാധ്യതയുണ്ട്.  കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍: 

മത്സ്യം, മുട്ടയുടെ വെള്ള, ചിക്കന്‍, ഓറഞ്ച്, നെല്ലിക്ക, ഇലക്കറികള്‍, ബെറി പഴങ്ങള്‍, തക്കാളി, പേരയ്ക്ക, ബീന്‍സ്, കാപ്സിക്കം, അണ്ടിപ്പരിപ്പ് തുടങ്ങിയവയൊക്കെ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme