- Advertisement -Newspaper WordPress Theme
FOODമുട്ടയേക്കാള്‍ മികച്ച പ്രോട്ടീന്‍ തരും; വെജിറ്റേറിയന്‍സിന് ഇനി ടെന്‍ഷന്‍ വേണ്ട

മുട്ടയേക്കാള്‍ മികച്ച പ്രോട്ടീന്‍ തരും; വെജിറ്റേറിയന്‍സിന് ഇനി ടെന്‍ഷന്‍ വേണ്ട

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള സസ്യഭക്ഷണരീതി പിന്തുടരുന്നത് ഹൃദ്രോഗം, പ്രമേഹം, ചിലയിനം കാന്‍സറുകള്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഉറപ്പുവരുത്തുന്നതിനും രോഗപ്രതിരോധശേഷി നേടിയെടുക്കുന്നതിനും സസ്യാഹാരം ശീലമാക്കുന്നത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. മുട്ട, പാല്‍, മാംസം തുടങ്ങിയവയെല്ലാം പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. എന്നാല്‍, ആരോഗ്യപ്രശ്നങ്ങളാലും വീഗന്‍, വെജിറ്റേറിയന്‍ ഡയറ്റുകള്‍ പിന്തുടരുന്നതിനാലും നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കാന്‍ കഴിയാത്ത ധാരാളം ആളുകള്‍ ഉണ്ട്.

വെജിറ്റേറിയന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, പ്രോട്ടീന്‍ സമൃദ്ധമായ ഏതാനും ഭക്ഷ്യവിഭവങ്ങള്‍ നോക്കാം…….

  1. പനീര്‍

വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്കും ശീലമാക്കിയവര്‍ക്കും പ്രോട്ടീനുവേണ്ടി ആശ്രയിക്കാവുന്ന ഒന്നാണ് പനീര്‍. നൂറ് ഗ്രാം പനീറില്‍ 11 ഗ്രാം
പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. സാന്‍ഡ്വിച്ച്, കറികള്‍, സാലഡ് എന്നിവയിലെല്ലാം പനീര്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

  1. രാജ്മ ( കിഡ്‌നി ബീന്‍സ് )

നോര്‍ത്ത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് രാജ്മ. ഇവയില്‍ നാരുകള്‍, ഇരുമ്പ്, ഫോളേറ്റ്, മറ്റ് ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

  1. ബദാം

ബദാമില്‍ വിറ്റാമിന്‍ ഇ ,മാഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ബദാം വെറുടെ കഴിക്കുന്നതും ,പാലില്‍ കലക്കി കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

  1. ക്വിനോവ

ഈ ഗ്ലൂറ്റന്‍ രഹിത ധാന്യത്തില്‍ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് സലാഡുകളിലോ അരിക്ക് പകരമായോ ഉപയോഗിക്കാം.
ക്വിനോവയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തെയും തലച്ചോറിനെയും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും. ഇതിന്റെ അളവ് സാധാരണ ഭക്ഷ്യധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്.

  1. മുളപ്പിച്ച പയര്‍

മുളപ്പിച്ച പയര്‍ രാവിലെ കഴിക്കുന്നത് ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. മുളപ്പിച്ച പയറില്‍ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വിറ്റാമിന്‍ എ അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്.

  1. ചെറുപയര്‍

ചെറുപയറില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. നാരുകളും മറ്റ് അവശ്യ പോഷകങ്ങളും ഇവയില്‍ ധാരാളമുണ്ട്.

  1. ചുവന്ന പരിപ്പ്

വിവിധയിനം പരിപ്പുകളില്‍, ചുവന്ന പരിപ്പ് അഥവാ മസൂര്‍ ദാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പരിപ്പാണ്. ഇത് വളരെയധികം പോഷകഗുണമുള്ളതും രുചികരവുമാണ്. അതിനാല്‍ ഇത് ആരോഗ്യകരമായ ദൈനംദിന പാചകത്തിന് അനുയോജ്യമായ ഒരു ഭക്ഷ്യവസ്തുവായി മാറുന്നു.

  1. ടോഫു

സോയാബീനും അതില്‍ നിന്നുള്ള ഉത്പന്നങ്ങളുമെല്ലാം പ്രോട്ടീന്റെ കലവറയാണ്. സോയ പാല്‍, ടോഫു തുടങ്ങിയവ ദിവസവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കലോറി തീരെ കുറഞ്ഞ സോയ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സോയ മികച്ച സ്രോതസ്സാണ്.

  1. ടെമ്പെ

പുളിപ്പിച്ച സോയാബീനില്‍ നിന്ന് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ഇന്തോനേഷ്യന്‍ ഭക്ഷണമാണ് ടെമ്പെ. ഇത് ഒരു പ്രോട്ടീന്‍ പവര്‍ഹൗസാണ്, മാത്രമല്ല കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. സസ്യാധിഷ്ഠിത പ്രോട്ടീന്‍, നാരുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് .

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme