വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മാങ്ങ. എന്നാല്‍ മാങ്ങ വാങ്ങിയ ഉടനെ ഉപയോഗിച്ച് തീര്‍ത്തില്ലെങ്കില്‍ ഇത് പെട്ടെന്ന് കേടായിപ്പോകാനോ പഴുക്കാനോ സാധ്യതയുണ്ട്. ഇങ്ങനെ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം ശരിയായ രീതിയില്‍ മാങ്ങ സൂക്ഷിക്കാത്തത് കൊണ്ടാണ്. മാങ്ങയുടെ രുചി ഒട്ടും കുറയാതെയും കേടുവരാതെയും സൂക്ഷിക്കാന്‍ ഇത്രയും മാത്രം ചെയ്താല്‍ മതി.
പഴുക്കാത്ത മാങ്ങ സൂക്ഷിക്കേണ്ടത് ഇങ്ങനെ
പച്ച നിറത്തില്‍ തന്നെയാണ് മാങ്ങ നിലനില്‍ക്കുന്നതെങ്കില്‍ അവ പഴുക്കാനുണ്ടെന്നാണ് അതിനര്‍ത്ഥം. അതിനാല്‍ തന്നെ എപ്പോഴും മുറിക്കുള്ളില്‍ തന്നെ ഇത് സൂക്ഷിക്കാം. നേരിട്ട് സൂര്യപ്രകാശമടിക്കുന്നത് ഒഴിവാക്കുകയും വേണം. ഒരു പേപ്പര്‍ ബാഗിലാക്കി മറ്റ് പഴവര്‍ഗ്ഗങ്ങള്‍ക്കൊപ്പമോ പ്രത്യേകമായോ മാങ്ങ സൂക്ഷിക്കാവുന്നതാണ്.
പഴുത്ത മാങ്ങ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാം
മാങ്ങ പഴുത്ത് കഴിഞ്ഞാല്‍ ശരിയായ രീതിയില്‍ അവ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പഴുത്ത മാങ്ങകള്‍ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. എപ്പോഴും തണുപ്പടിക്കുന്നത് കൊണ്ട് തന്നെ ഇത് പെട്ടെന്ന് പഴുക്കുന്നത് തടയാന്‍ സാധിക്കും. ഒരാഴ്ചയോളം ഇങ്ങനെ പഴുത്ത മാങ്ങ സൂക്ഷിക്കാന്‍ സാധിക്കും. വായു സഞ്ചാരമുള്ള ബാഗിലോ പാത്രത്തിലാക്കിയോ വേണം പഴുത്ത മാങ്ങ സൂക്ഷിക്കേണ്ടത്.
മുറിച്ച മാങ്ങ ഇങ്ങനെ സൂക്ഷിക്കൂ
പകുതി മുറിച്ച മാങ്ങകള്‍ പെട്ടെന്ന് കേടാവാറുണ്ട്. ഇങ്ങനെ ഉണ്ടാവുന്നത് തടയാന്‍ മുറിച്ചെടുത്ത മാങ്ങ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചുസൂക്ഷിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ കുറച്ച് നാരങ്ങ നീരും ഇതിലേക്ക് ഒഴിച്ചുകൊടുക്കാം. 3 ദിവസത്തില്‍ കൂടുതല്‍ ഇവ സൂക്ഷിക്കാനും പാടില്ല.
ദീര്‍ഘ കാലത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കാം
ദീര്‍ഘകാലത്തേക്ക് മാങ്ങ കേടുവരാതെ സൂക്ഷിക്കണമെങ്കില്‍ ഫ്രീസറില്‍ വയ്ക്കാവുന്നതാണ്. മാങ്ങയുടെ തൊലി കളഞ്ഞ് കഷണങ്ങളാക്കി മുറിച്ചെടുത്തതിന് ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രീസറില്‍ സൂക്ഷിക്കാം. ഇത് 6 മാസത്തോളം മാങ്ങ കേടുവരാതിരിക്കാന്‍ സഹായിക്കുന്നു.
കുടവയര്‍ നിങ്ങളെ അലട്ടുന്നുണ്ടോ? കുറയ്ക്കാം വളരെ എളുപ്പത്തില്‍