ക്രമമായി വന്നുകൊണ്ടിരുന്ന ആര്‍ത്തവം മുടങ്ങുന്നതോടെ പല സ്ത്രീകളും ഗര്‍ഭിണിയാണെന്ന ആദ്യ നിഗമനത്തില്‍ എത്തും. പിന്നീട് ലക്ഷണങ്ങള്‍ എല്ലാം കൃത്യമാണെങ്കില്‍ അത് ഉറപ്പിക്കുകയും ചെയ്യും. എന്നാല്‍ പരിശോധനയില്‍ ഗര്‍ഭിണിയല്ലെന്ന് വന്നാലോ? അവിടെ ഒരു ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. അപൂര്‍വമായി ഉണ്ടാകുന്ന ഫാന്റം പ്രഗ്നന്‍സി എന്ന അവസ്ഥയാണ് ഇതിന് പിന്നില്‍.
എന്താണ് ഫാന്റം പ്രഗ്നന്‍സി
അതെ, അങ്ങനെയൊരു അവസ്ഥയുണ്ട്. ഗര്‍ഭധാരണം നടക്കാതെ തന്നെ ഗര്‍ഭകാല ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന ഒരു അപൂര്‍വ മാനസിക അവസ്ഥയാണ് ഫാന്റം പ്രഗ്നന്‍സി അഥവാ സ്യൂഡോസൈസിസ്. വയറിന്റെ വലുപ്പം കൂടുക, ആര്‍ത്തവം നിന്നുപോകുക, ഓക്കാനം, ക്ഷീണം, ഗര്‍ഭസ്ഥ ശിശുവിന്റെ ചലനം അനുഭവപ്പെടുക തുടങ്ങിയ പല ഗര്‍ഭകാല ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം. എന്നാല്‍ നിങ്ങള്‍ ഗര്‍ഭിണിയല്ലെന്നതാണ് യാഥാര്‍ഥ്യം.
നിരവധി ഘടകങ്ങള്‍ ഫാന്റം പ്രഗ്നന്‍സിക്ക് കാരണമാകാമെങ്കിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, സമ്മര്‍ദ്ദം, പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്നിവയാണ് പ്രധാനമായും ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന തൈറോയ്ഡ് തകരാറുകള്‍, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്), ഓവേറിയന്‍ സിസ്റ്റുകള്‍ തുടങ്ങിയ അവസ്ഥകള്‍ ഓക്കാനം, ക്ഷീണം, വയറു വീര്‍ക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഈ അവസ്ഥകള്‍ ആര്ത്തവചക്രങ്ങളെയും ബാധിക്കും.
ആസിഡ് റിഫ്ലക്സ് അല്ലെങ്കില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) പോലുള്ള ദഹനനാളത്തിലെ പ്രശ്നങ്ങളും വയറു വീര്‍ക്കല്‍, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും, ഇത് ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുന്നു.
സമ്മര്‍ദവും ഉത്കണ്ഠയും
സമ്മര്‍ദവും ഉത്കണ്ഠയും ഹോര്‍മോണ്‍ ഉല്പാദനത്തെ ബാധിക്കുകയും ക്രമരഹിതമായ ആര്‍ത്തവം, ഓക്കാനം, ക്ഷീണം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. സമ്മര്‍ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണം പലപ്പോഴും ആര്‍ത്തവചക്രത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു. ഇത് സമ്മര്‍ദം മൂലമുണ്ടാകുന്ന ലക്ഷണങ്ങളെ ഗര്‍ഭധാരണമാണെന്ന് തെറ്റിദ്ധരിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും.
കൂടാതെ ഗര്‍ഭനിരോധന ഗുളികകള്‍, ആന്റീഡിപ്രസന്റുകള്‍, ഹോര്‍മോണ്‍ ചികിത്സകള്‍ എന്നിവയും ഇത്തരം ലക്ഷണങ്ങളിലേക്ക് നയിക്കാം.
അരി വൃത്തിയാക്കുമ്പോള്‍ സൂക്ഷിക്കണം; ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്