- Advertisement -Newspaper WordPress Theme
WOMEN HEALTHആര്‍ത്തവ കാലത്തെ അമിത രക്തസ്രാവം അവഗണിക്കരുത്

ആര്‍ത്തവ കാലത്തെ അമിത രക്തസ്രാവം അവഗണിക്കരുത്

ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞതാണ്. വയറ് വേദന, നടുവേദന, ക്ഷീണം നിരവധി പ്രശ്‌നങ്ങളാണ് പിരീഡ്‌സ് സമയത്ത് ഉണ്ടാകുന്നത്. മറ്റൊന്ന്, പിരീഡ്‌സ് സമയത്ത് അമിതമായ രക്തസ്രാവം ചിലരിലെങ്കിലും കാണുന്ന പ്രശ്‌നമാണ്. അമിത ആര്‍ത്തവ രക്തസ്രാവത്തിനെയാണ് മെനോറാജിയ (Menorrhagia) എന്ന് പറയുന്നത്. ഇത് ദൈനംദിന ജീവിതത്തെ കാര്യമായി തടസ്സപ്പെടുത്തും. ഈ അവസ്ഥ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വലിയ കട്ടപിടിക്കുന്നതിലൂടെ ഗണ്യമായ അളവില്‍ രക്തം നഷ്ടപ്പെടാം.

അമിത രക്തസ്രാവം വിളര്‍ച്ച, ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, എന്നിവയിലേക്ക് നയിക്കാം. അമിത രക്തസ്രാവം പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഗുരുഗ്രാം ക്ലൗഡ്നൈന്‍ ഹോസ്പിറ്റല്‍ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. നിതിക സോബ്തി പറയുന്നു.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം

അമിത രക്തസ്രാവമുള്ളവര്‍ ആര്‍ത്തവ ദിവസങ്ങളില്‍ ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത് നല്ലതാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ധാരാളം രക്തം നഷ്ടമാകുന്നത്തിനാല്‍ അത് പരിഹരിക്കാന്‍ ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആപ്രിക്കോട്ട്, ഉണക്കമുന്തിരി, മുട്ട, ബീന്‍സ്, വേവിച്ച ചീര, ബ്രൊക്കോളി, ഡ്രൈ ഫ്രൂട്‌സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ഇഞ്ചി ചായ

ഇഞ്ചിയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസ്പാസ്‌മോഡിക് ഗുണങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കുകയും ആര്‍ത്തവ സമയത്ത് നഷ്ടപ്പെടുന്ന രക്തത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

കറുവപ്പട്ട, മല്ലിയില

കറുവപ്പട്ടയും മല്ലിയിലയും ചേര്‍ത്തുള്ള വെള്ളം അമിത രക്തസ്രാവം തടയുന്നു. ആര്‍ത്തവ ദിനങ്ങളില്‍ ചൂടോടെ കറുവപ്പട്ട, മല്ലിയില വെള്ളം കുടിക്കാവുന്നതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ (ACV) ശരീരത്തെ ശുദ്ധീകരിക്കാനും രക്തയോട്ടം നിയന്ത്രിക്കാനും അമിതമായ ആര്‍ത്തവപ്രവാഹം കുറയ്ക്കാനും കഴിവുണ്ട്. ആര്‍ത്തവ ലക്ഷണങ്ങ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിന് രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലര്‍ത്തി ദിവസവും രണ്ടോ മൂന്നോ തവണ കുടിക്കാവുന്നതാണ്.

ശുചിത്വം പ്രധാനം

ആര്‍ത്തവ ദിനങ്ങളില്‍ ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അമിത രക്ത സ്രാവമുണ്ടെങ്കില്‍ തീര്‍ച്ചയായും ശുചിത്വം ഉറപ്പാക്കണം. ഓരോ തവണ നാപ്കിന്‍ മാറുമ്പോഴും ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മതിയാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme