- Advertisement -Newspaper WordPress Theme
Blogവിവാഹേതര ബന്ധം, വിലക്കപ്പെട്ട കനി ആണോ?

വിവാഹേതര ബന്ധം, വിലക്കപ്പെട്ട കനി ആണോ?


വിലക്കപ്പെട്ട കനി” എന്നത് ഒരു വസ്തുവല്ല, ഒരു മനുഷ്യൻ എപ്പോഴും സ്വയം ഭ്രാന്ത്‌ പിടിപ്പിക്കുന്ന ഒരു അന്തർലോകത്തിന് ഉടമയാണ്…

മനുഷ്യൻ എന്നും ഉള്ളിന്റെ ഉള്ളിൽ “അർത്ഥം തേടി” നടക്കുന്ന ഒരാളാണ്.

ജീവിതത്തിൽ സാദ്ധ്യതകൾ ഇല്ലാതാകുമ്പോൾ , അവർ പലപ്പോഴും “forbidden” ആകർഷണങ്ങളിലേക്കും dangerous choices ലേക്കും തിരിയുന്നു..
അതാണ് പലപ്പോഴും വിവാഹേതര ബന്ധങ്ങൾ എന്ന് വേണേൽ പറയാം…

പക്ഷെ, ജീവിതത്തിൽ നിലതെറ്റി പോകുമായിരുന്ന ചില ഘട്ടത്തിൽ പെട്ടു പോകുന്ന ഇടം…
ജീവിതത്തിന് എന്തെങ്കിലുമൊരു അർത്ഥം കിട്ടിയില്ലെങ്കിൽ, മരണ തുല്യമാകും എന്ന ഭയത്തിൽ നിന്നൊരു രക്ഷ!!!
അങ്ങനെയും വിശദീകരണമുണ്ട്….

Cognitive psychology-ൽ പറയുന്നത് പോലെ, decision-making is not always rational.!

അതായത്,നമ്മുടെ മനസ്സിന് രണ്ട് രീതികളിൽ തീരുമാനങ്ങൾ എടുക്കാനുള്ള രീതിയുണ്ട്.

emotions നെ അടിസ്ഥാനമാക്കിയുള്ളത്.!!
ഉദാഹരണം:
എനിക്ക് അറിയാം ഇതൊരു തെറ്റായ ബന്ധമാണ്, പക്ഷേ അവനെ കാണുമ്പോൾ എന്റെ ഹൃദയം മാറുന്നു… ഞാൻ അതിനെതിരെ പോവാൻ കഴിയുന്നില്ല!!

അടുത്തത്,
ചിന്തയും യുക്തിയും അടിസ്ഥാനമാക്കി പ്രവർത്തിച്ചു തീരുമാനം എടുക്കുന്നു….
ധാരാളം പുനർപരിശോധന, പ്രത്യാഘാതം നിർണ്ണയം, എന്നിവയിൽ നിന്ന് തീരുമാനമെടുക്കുന്നു!!

“ഇത് എന്റെ ദാമ്പത്യത്തെ തകർക്കും. ,
ജീവിതത്തിന്റെ ഗതി മാറിപോകും…
ആരൊക്കെ ഇരകൾ ആകാം…
അതിന്റെ ഫലം എന്തായിരിക്കും.!!!

ഇങ്ങനെ rational ആയി ചിന്തിക്കാൻ പറ്റുന്നവർ!!

വേണ്ടെന്ന് വെയ്ക്കാൻ ശ്രമിച്ചിട്ടും പിന്നെയും പിന്നെയും വേണമെന്ന് തന്നെ തോന്നുന്ന ഇഷ്ടം നമ്മുക്ക്‌ വേണ്ട രാജീവ്💔

( നന്ദിത, മേഘമൽഹാർ)

അങ്ങനെ അല്ലാത്ത വൈകാരിക തീരുമാനങ്ങൾ, മുൻകാല സ്നേഹ ക്ഷതങ്ങൾ പോലെയുള്ള മാനസിക പരിക്കുകളുടെ പ്രതിഫലനമാണ്
past trauma, emotional deprivation, previous rejection മുതലായവയുടെ shadow പ്രത്യക്ഷമാകുന്നതാണ്….

നമ്മുടെ മനസ്സിൽ ഒരേ സമയം ബുദ്ധിയും വികാരങ്ങളും തമ്മിൽ പൊരുത്തമില്ലാതെയും യുദ്ധത്തോടെയും പ്രവർത്തിക്കുന്നു.
അതുകൊണ്ടാണ് വിലക്കപ്പെട്ട ആകർഷണങ്ങൾ പോലെ മനസ്സിൽ പലതും നമുക്ക് പെട്ടെന്നു സംഭവിക്കുന്നത്.

അതിന്റെ കാരണം “നമ്മൾ തെറ്റ് ” ആണെന്നല്ല, മനസ്സ് എന്നത് പലപ്പൊഴും വികാരങ്ങളുടെ സ്വാധീനത്തിലായിരിക്കും
മനുഷ്യസഹജമാണത്….!!

Attachment Theory – Emotional Needs Influence Behavior (John Bowlby)

നമ്മുടെ കുട്ടിക്കാല അനുഭവങ്ങൾ, പ്രത്യേകിച്ച് primary caregivers (അമ്മ, അച്ഛൻ) ഉള്ള ബന്ധം,
നമുക്ക് later life-ൽ ബന്ധങ്ങൾ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതിൽ വലിയ സ്വാധീനമുണ്ട്.

ഉദാഹരണം:
‍ഒരു securely attached ആയ വ്യക്തിക്ക് കൂടുതൽ stable decisions എടുക്കാൻ കഴിയും.
എന്നാൽ anxious attachment ഉള്ളവർക്കു “reject ചെയ്യുന്നവരോടോ unavailable ആകുന്നവരോടോ” ആകർഷണം കാണാം.

ഇത് അവരുടെ വികാരഭാഷയാണ്, അതിനാൽ അവർ പെട്ടുപോകുന്നു എന്നത് തെറ്റല്ല, മറിച്ച് ഒരു emotional pattern ആണെന്ന് മനസ്സിലാക്കണം.

നമ്മുടെ മനസ്സിന്‍റെ വലിയൊരു ഭാഗം അജ്ഞാതം ആണ്,
അതിൽ നിന്നാണ് പല തവണ നാം തീരുമാനങ്ങൾ എടുക്കുന്നത്.

പൂർണമായി ബോധത്തിൽ വരാത്ത ആഗ്രഹങ്ങൾ, ഭയങ്ങൾ, നിരാകരണങ്ങൾ നമ്മെ ചില ഇടങ്ങളിലേക്ക് ആകർഷിക്കുന്നു.

അത് കൊണ്ട് നാം പലപ്പോൾ self-destructive ആയി പെരുമാറുന്നു. പക്ഷേ അതിന്റെ ഉദ്ദേശം destruction അല്ല, മറിച്ച് unconscious healing ആണ്.

ചില ആളുകൾക്ക് വികാരങ്ങൾ തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയാത്ത അവസ്ഥ ഉണ്ട്….
ഇത് borderline personality traits, childhood neglect, or trauma ഉണ്ടായവരിൽ സാധാരണമാണ്.

Humanistic Psychology – Accepting Humanity (Carl Rogers)
പറയുന്നത് പോലെ, ഓരോ വ്യക്തിയും വളരാൻ ശ്രമിക്കുന്ന ഒരു “Becoming Self” ആണ്.
അതിനിടയിൽ തെറ്റുകളും, ആഗ്രഹങ്ങളും, വഴിതെറ്റലുകളും സംഭവിക്കും.

ഇവയെ “moral failure” ആയി കാണാതെ “growth struggle” ആയി കാണാൻ മനഃശാസ്ത്രം പഠിപ്പിക്കുന്നു.

നമ്മൾ പാപികൾ അല്ല, മനുഷ്യർ ആണ്..
We are not wrong.
We are human❤️

കൗൺസലിങ് നു വരുന്നവരോട് കൊടുക്കാറുള്ള നിർദ്ദേശം അതാണ്….
കൗൺസലിങ് ഒരു പ്രൊഫഷൻ ആണ്…
ഉപദേശം അല്ലെയല്ല…!!

കൗൺസലിങ് പ്രൊഫഷണൽസിനെ മോട്ടിവേഷണൽ അധ്യാപകരുടെ ഇടത്തിൽ കൂട്ടരുത്…
മോട്ടിവേഷണൽ അധ്യാപകരും life കോച്ചും വേറെ വിഭാഗമാണ്….!!

we, the counselor doesn’t judge decisions; but understands, accepts, and provides suggesstions….❤️

കല, കൗൺസലിങ് സൈക്കോളജിസ്റ്റ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme