- Advertisement -Newspaper WordPress Theme
BEAUTYഷൂസ് തിരഞ്ഞെടുക്കുമ്പോള്‍ നട്ടെല്ലിന് എന്ത് കാര്യം; അറിയാം

ഷൂസ് തിരഞ്ഞെടുക്കുമ്പോള്‍ നട്ടെല്ലിന് എന്ത് കാര്യം; അറിയാം

കളറും മോഡലും സൈസും നോക്കി മാത്രമാണ് നമ്മള്‍ ഷൂസ് വാങ്ങുന്നത്. ഓടുമ്പോഴും നടക്കുമ്പോഴും കാലില്‍ കിടക്കുന്ന ഷൂസ് ‘ലുക്ക്’ ആയിരിക്കണം. എന്നാല്‍ ഈ ഷൂസുകള്‍ നമ്മുടെ നട്ടെല്ലിന്റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് അറിയാമോ?

എന്നാല്‍ കാലില്‍ ധരിക്കുന്ന ഷൂസുകള്‍ നട്ടെല്ലിന്റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് അറിയാമോ?

നടക്കുമ്പോഴും ഓടുമ്പോഴും പരിക്കുകള്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിനും മതിയായ പിന്തുണ നല്‍കുന്നതിനും ഷൂസ് സഹായിക്കും. അതുകൊണ്ട് ഷൂസുകള്‍ വാങ്ങുന്നതിലും വേണം ശ്രദ്ധ.

ഹൈ ഹീല്‍സ്

ഹൈ ഹീല്‍സ് ഷൂസുകള്‍ പലരുടെയും ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. അവ ധരിക്കുമ്പോള്‍ ശരീരഭാവത്തില്‍ മാത്രമല്ല, മാനസികമായും ആത്മവിശ്വാസം നല്‍കും. എന്നാല്‍ ഇത്തരം ഹൈ ഹീല്‍സ് ചെരുപ്പുകള്‍ അല്ലെങ്കില്‍ ഷൂസുകള്‍ നട്ടെല്ലിന് പണി തന്നുവെന്നു വരാം. ഹൈ ഹീല്‍ ധരിക്കുമ്പോള്‍ നട്ടെല്ലിന്റെ ആകൃതിയില്‍ മാറ്റം വരികയും സമ്മര്‍ദം വര്‍ധിക്കുകയും ചെയ്യും. ഇത് നടു വേദന, പരിക്ക് എന്നിവയ്ക്ക് കാരണമാകാം.

ഫ്‌ലിപ്പ് ഫ്‌ലോപ്പുകള്‍

തീരെ ഫ്‌ലാറ്റ് ആയ ചെരുപ്പുകളും ഫാഷന്‍ ട്രെന്‍ഡുകളില്‍ മുന്നിലാണ്. എന്നാല്‍ ഇത്തരം ചെരുപ്പുകള്‍ അല്ലെങ്കില്‍ ഷൂസുകള്‍ തെരഞ്ഞെടുക്കുന്നത് നട്ടെല്ലിന് ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല. ഇവ നിങ്ങളുടെ നടത്തം ചെറുതാക്കുകയും നടു വേദനയ്ക്ക് കാരണമാവുകയും ചെയ്യും.

ഇറുകിയ ഷൂസുകള്‍ ഒഴിവാക്കാം

ഇറുകിയ ഷൂസുകള്‍ ധരിക്കുന്നത് കാലുകളുടെ ആയാസം വര്‍ധിപ്പിക്കും. ഇത് പാദങ്ങളിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനൊപ്പം വിരലുകള്‍ അമര്‍ന്നിരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. നട്ടെല്ലിനെയും ബാധിക്കും.

കുഷ്യനിങ്

ഷൂസ് അല്ലെങ്കില്‍ ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാലുകള്‍ക്കും നട്ടെല്ലിനും ആയാസം കുറയ്ക്കുന്ന തരത്തില്‍ മികച്ചയും യോജിച്ച തരത്തിലും കുഷ്യനിങ് ഉള്ള ഷൂസ് തെരഞ്ഞെടുക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme