- Advertisement -Newspaper WordPress Theme
FEATURESഅടുക്കളയില്‍ വൃത്തിയാക്കണം രോഗാണുക്കള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍

അടുക്കളയില്‍ വൃത്തിയാക്കണം രോഗാണുക്കള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍

ഭക്ഷണമാണ് ആരോഗ്യത്തിന് പരമപ്രധാനമെന്ന് പറയുമ്പോഴും പലപ്പോഴും അടുക്കളയുടെ ശുചിത്വം നമ്മള്‍ പലപ്പോഴും അവഗണിക്കാറുണ്ട്. പുറമെ ശുചിത്വം തോന്നിയാലും അടുക്കളയില്‍ പലപ്പോഴും വിചാരിക്കാത്ത സ്ഥലങ്ങളിലാണ് കൂടുതല്‍ അഴുക്കും അണുക്കളും ഉണ്ടാവുന്നത്.

സ്‌ക്രബര്‍

പാത്രങ്ങള്‍ വൃത്തിയാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചില്‍ രോഗാണുക്കളുടെ പ്രജനന കേന്ദ്രമാണ്. പല പാത്രങ്ങള്‍ കഴുകാന്‍ ദീര്‍ഘകാലം ഓരേ സ്‌ക്രബര്‍ അല്ലെങ്കില്‍ സ്‌പോഞ്ച് ഉപയോഗിക്കുന്നത് നിങ്ങള്‍ അറിയാതെ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. കൃത്യമായ ഇടവേളയില്‍ സ്‌പോഞ്ചുകള്‍ മാറ്റാന്‍ ശ്രദ്ധിക്കണം.

കട്ടിങ് ബോര്‍ഡ്

അടുക്കളയില്‍ കട്ടിങ് ബോര്‍ഡ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ മിക്കയാളുകളും. നിരന്തരമുള്ള ഉപയോഗം കാരണം അണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. തടികൊണ്ടുള്ള കട്ടിങ് ബോര്‍ഡുകളിലാണ് അണുക്കള്‍ കൂടുതലായും ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ഓരോ തവണ ഉപയോഗിക്കുമ്പോഴും സോപ്പ് അല്ലെങ്കില്‍ ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം.

ഫ്രിഡ്ജ്

ഭക്ഷണങ്ങള്‍ ബാക്കിയായാല്‍ നേരെ ഫ്രിഡ്ജില്‍ കയറ്റും. അത് തീരുന്നതു വരെ ചൂടാക്കി കഴിക്കുന്ന ശീലം ഒരുപാട് ആളുകളിലുണ്ട്. എന്നാല്‍ ബാക്ടീരികള്‍ നിരവധി ഉണ്ടാവാന്‍ സാധ്യതയുള്ള ഇടമാണ് ഫ്രിഡ്ജ്. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ഫ്രിഡ്ജില്‍ സാധനങ്ങള്‍ പ്രത്യേകം രീതിയില്‍ സൂക്ഷിക്കുകയും വേണം.

കിച്ചണ്‍ സിങ്ക്

നിരന്തരം പാത്രങ്ങള്‍ കഴുകുകയും വെള്ളം ഒഴുകി പോവുകയും ചെയ്യുന്നതിനാല്‍ കാഴ്ചയില്‍ വൃത്തിയാണെന്ന് തോന്നിയാലും നിരവധി അണുക്കള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഓരോ തവണ ഉപയോഗിക്കുമ്പോഴും അണുവിമുക്തമാക്കേണ്ടത് അതാവശ്യമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme