വേനല്‍ക്കാലത്ത് ചുണ്ടുകള്‍ക്ക് വേണം എക്‌സ്ട്ര കെയര്‍. ചൂടു കൂടുമ്പോള്‍ ചുണ്ടുകള്‍ വിണ്ടുകീറും വരളാനുമുള്ള സാധ്യതയുണ്ട്. ചുണ്ടില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയുന്ന ഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ പ്രത്യേക ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകും. വേനല്‍ക്കാലത്ത് ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ചര്‍മം എന്ന പോലെ ചുണ്ടുകളും മൃദുവായി സ്‌ക്രബ് ചെയ്യുന്നത് മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും. ഇതിനുശേഷം ലിപ്ബാം പുരട്ടുകയും വേണം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകള്‍ക്ക് നല്ലതാണ്.
ചുണ്ടുകള്‍ പെട്ടന്ന് വരണ്ടുപോകുന്നത് ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ചുണ്ടു വരളുമ്പോള്‍ നാവുകൊണ്ട് നനക്കുന്നതും ഒഴിവാക്കണം, കാരണം ഇത് ചുണ്ടുകള്‍ കൂടുതല്‍ ഡ്രൈ ആക്കുകയും ചുണ്ടിലെ തൊലി പൊളിയാന്‍ കാരണമാകുകയും ചെയ്യും.
ചുണ്ടുകളും മോയ്‌സ്ച്ചറൈസ് ചെയ്യണം. എസ്പിഎഫ് 15നു മുകളിലുള്ള ലിപ്ബാം വേണം വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പും ചുണ്ടില്‍ മോയ്‌സ്ച്ചറൈസര്‍ പുരട്ടണം. ചുണ്ടില്‍ വെളിച്ചെണ്ണ പുരട്ടുന്നതും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.