- Advertisement -Newspaper WordPress Theme
FOODക്രിസ്പി ചക്കവറുത്തത് ഉണ്ടാക്കിയാലോ..

ക്രിസ്പി ചക്കവറുത്തത് ഉണ്ടാക്കിയാലോ..

സീസണ്‍ ആയാല്‍ പിന്നെ വീടുകളിലൊക്കെ ചക്കവിഭവങ്ങളാകും. ചക്ക വേവിച്ചത്, ചക്ക അപ്പം, ചക്ക വറുത്തത് അങ്ങനെ നീളും ആ പട്ടിക. ചക്ക വറുത്തതിനോട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്. എന്നാല്‍ ക്രിസ്പ്പിയായി ചക്ക വറുക്കുക എന്നത് മിക്കവാറും ആളുകള്‍ക്ക് വലിയൊരു ടാസ്‌ക് ആണ്.

നല്ല ക്രിസ്പിയായി ചക്ക വറുത്തെടുക്കാം

പച്ച ചക്ക മുറിച്ച് കുരു കളഞ്ഞ് ചുള പറിച്ചു നന്നായി വൃത്തിയാക്കിയെടുക്കുക. ശേഷം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂര്‍ വയ്ക്കാം. ഈ സമയം കൊണ്ട് ചക്കയിലെ ജലാംശം വാര്‍ന്ന് പോകും.

ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അതില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം രണ്ട് മണിക്കൂര്‍ വിശ്രമിക്കാന്‍ വെച്ച ചക്ക വറുത്തെടുക്കാം. ചക്ക വറുത്തത് നല്ല ക്രിസ്പിയായി വരുന്നതു കാണാം. വായു കടക്കാതെ നല്ല കണ്ടെയ്‌നറുകളില്‍ അടച്ചുവച്ചാല്‍ ചക്ക ചിപ്‌സ് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme