രാവിലെ എഴുന്നോല്‍ക്കുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതു വരെ ഒരുപോലെ തിരിയുന്ന ചക്രം പോലെ ജോലിയിലും വ്യക്തിജീവിതത്തിലുമായി തിരക്കില്‍ പെട്ടുപോകുന്ന നിരവധി ആളുകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഇങ്ങനെ തിരക്കില്‍ പെട്ടാല്‍ ആദ്യം വിട്ടുവീഴ്ച ചെയ്യുന്നത് സ്വയം പരിചരണത്തിലായിരിക്കും. എന്നാല്‍ മികച്ച പ്രകടനത്തിനും ഉല്‍പാദനക്ഷമതയുള്ളവരാകാനും സ്വയം പരിപാലിക്കാന്‍ സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്.
മൊബൈല്‍ ചാര്‍ജ് ആകാന്‍ എടുക്കുന്ന സമയം പോലും വേണ്ട, നിങ്ങള്‍ക്കൊന്ന് റീ-ചാര്‍ജ് ആവാന്‍. 30 സെക്കന്റിലും നിങ്ങള്‍ക്ക് റീ-ചാര്‍ജ് ആവാം. ‘ആവശ്യം’- ഉണ്ടാവുക എന്നതാണ് പ്രധാനം.
തിരക്കിനിടെ സ്വയം പരിചണത്തിനായി സമയം കണ്ടെത്താന്‍ മൂന്ന് വഴികള്‍
മൈക്രോ-മൊമെന്റ്
30 സെക്കന്റില്‍ സെല്‍ഫ് കെയര്‍ ചെയ്യാം. ശ്വസനം, നിയന്ത്രണം, പുനഃകേന്ദ്രീകരണം- ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കാര്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങുന്നതിന് തൊട്ടു മുന്‍പ് അല്ലെങ്കില്‍ മീറ്റിങ്ങിന് കയറുന്നതിന് മുന്‍പ് എപ്പോള്‍ വേണമെങ്കില്‍ പിരിമുറുക്കം ഒഴിവാക്കാനും വര്‍ത്തമാനകാലത്തിലേക്ക് മടങ്ങാനും ഒരു ദീര്‍ഘനിശ്വാസം എടുക്കുക. ഈ ചെറിയ പ്രവര്‍ത്തി സമ്മര്‍ദ നിലകള്‍ കുറയ്ക്കുകയും ഊര്‍ജ്ജനില മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അതിരുകള്‍ക്ക് മുന്‍ഗണന നല്‍കുക
തിരക്കിലായിരിക്കുമ്പോള്‍ പലപ്പോഴും മടുപ്പ് തോന്നും. മടുപ്പ് ഒഴിവാക്കാന്‍ കൃത്യമായ അതിരുകള്‍ വെയ്ക്കുക എന്നതാണ് മികച്ച മാര്‍?ഗം. നോ എന്ന് പറയുന്നത് പരുഷമല്ല, അത് സ്വയം പരിപാലിക്കുന്നതിനുള്ള മികച്ച് മാര്‍?ഗമാണം. അമിത ജോലിഭാരത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല, ഇത് സമ്മര്‍ദം കുറയ്ക്കുകയും ശാന്തമായ മാനസികാവസ്ഥ നല്‍കുകയും ചെയ്യുന്നു.
മനഃപൂര്‍വ്വം സന്നിഹിതനായിരിക്കുക
സ്വയം പരിചരണത്തിന് സമയമില്ലെന്ന് പലരും കരുതുന്നു, പക്ഷേ അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ലാത്തത് സാന്നിധ്യമാണ്. ഉച്ചഭക്ഷണ സമയത്ത് ഫോണ്‍ താഴെ വയ്ക്കുക. മള്‍ട്ടിടാസ്‌കിങ് ഇല്ലാതെ അര്‍ത്ഥവത്തായ ഒരു സംഭാഷണം നടത്തുക. നിങ്ങളുടെ സമയവും ഊര്‍ജ്ജവും ലക്ഷ്യബോധത്തോടെ എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങള്‍ മനസ്സിലാക്കുമ്പോള്‍, ലൗകിക നിമിഷങ്ങള്‍ പോലും പുനഃസ്ഥാപിക്കുന്നതായി മാറുന്നു.