കുട്ടികള്‍ക്കെന്തിനാണ് തൈറോയ്ഡ് പരിശോധന? അത് മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന രോഗാവസ്ഥയല്ലേ, എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് പുതിയ പഠനം.
കുട്ടികളുടെ വളര്‍ച്ച, ഊര്‍ജ്ജം,തലച്ചോറിന്റെ വികാസം എന്നിവ നിയന്ത്രിക്കുന്നതില്‍ ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള തൈറോയ്ഡ് ഗ്രന്ഥി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടാണ്ടു തന്നെ കുട്ടികളിലെ തൈറോയ്ഡ് പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടത് അനിവാര്യമാണെന്ന് പൂനെ ലുല്ലാനഗറിലെ മദര്‍ഹുഡ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റും പീഡിയാട്രീഷ്യനും നിയോനാറ്റോളജിസ്റ്റുമായ ഡോ.അതുല്‍ പാല്‍വെ പറഞ്ഞു.
ഹൃദയമിടിപ്പ്,ശരീരതാപനില നിയന്ത്രിക്കല്‍ തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന തൈറോക്സിന്‍ (T4), ട്രയോഡൊഥൈറോണിന്‍ (T3) എന്നീ ഹോര്‍മോണുകളെ തൈറോയ്ഡ് ഗ്രന്ഥിയാണ് ഉത്പാദിപ്പിക്കുന്നത്. ശരീരം വേഗത്തില്‍ വളരാനും വികസിക്കാനും ഈ ഹോര്‍മോണുകള്‍ പ്രധാന പങ്ക് വഹിക്കുന്നു’. കുട്ടികളിലെ തൈറോയ്ഡ് തകരാറുകള്‍ അവരുടെ വളര്‍ച്ചയെയും തലച്ചോറിന്റെ വികാസത്തെയും ബാധിക്കുമെന്ന് ഡോ. പാല്‍വെ പറഞ്ഞു.
തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തനരഹിതമാകുകയും ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെ ഹൈപ്പോതൈറോയിഡിസമെന്നും ഹോര്‍മോണ്‍ ഉത്പാദനം അമിതമാകുമ്പോഴുണ്ടാകുന്ന അവസ്ഥയെ ഹൈപ്പര്‍തൈറോയിഡിസമെന്നും പറയുന്നു.
കുട്ടികളിലെ തൈറോയ്ഡ് ലക്ഷണങ്ങള്‍
ക്ഷീണം, ഉത്സാഹമില്ലായ്മ
വളര്‍ച്ചക്കുറവ്
ശരീരഭാരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍
വരണ്ട ചര്‍മ്മം, മുടി കൊഴിച്ചില്‍
ശ്രദ്ധക്കുറവ്
മലബന്ധം
ക്രമ രഹിതമായ ആര്‍ത്തവം
ഗോയിറ്റര്‍ (കഴുത്തു വീക്കം)
കാരണങ്ങള്‍ എന്തൊക്കെ?
ചില കുട്ടികളില്‍ ജന്മനാ തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടാകാം. അയഡിന്‍ കുറവ് മറ്റൊരു പ്രധാന കാരണമാണ്. ചില മരുന്നുകളുടെ ഉപയോഗം മൂലം നഷ്ടപ്പെട്ട പ്രതിരോധ ശേഷിയില്ലായ്മയും കാരണമാകും.