- Advertisement -Newspaper WordPress Theme
HEALTHബ്രെയിന്‍ ട്യൂമര്‍; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ബ്രെയിന്‍ ട്യൂമര്‍; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ഇന്ന് ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം . ബ്രെയിന്‍ ട്യൂമറിനെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ജൂണ്‍ 8 നാണ് ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം ആചരിക്കുന്നത്. തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ വളര്‍ച്ചയെയാണ് ബ്രെയിന്‍ ട്യൂമര്‍ എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്.

രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്- മാരകമായ (കാന്‍സര്‍) മുഴകള്‍, അപകടകരമല്ലാത്ത (ബിനൈന്‍) മുഴകള്‍. ബ്രെയിന്‍ ട്യൂമര്‍ ജീവന് ഭീഷണിയാകുമെങ്കിലും ഇവ പലപ്പോഴും പൂര്‍ണ്ണമായും ചികിത്സിക്കാവുന്നതാണ്. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി, ആന്റി-സെഷര്‍ മരുന്നുകള്‍, സ്റ്റിറോയിഡ് ചികിത്സ എന്നിവ ചികിത്സകളില്‍ ഉള്‍പ്പെടുന്നു. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാന്‍സര്‍ ആകണമെന്നുമില്ല. തലച്ചോറിന്റെ ഏത് ഭാഗത്താണ് ട്യൂമര്‍ പിടിപ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങളും പ്രകടമാകുന്നത്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാന ലക്ഷണം. ഇടവിട്ടിടവിട്ടുള്ള ഈ തലവേദന ട്യൂമറുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക.

ലക്ഷണങ്ങള്‍:

കഠിനമായ തലവേദന

ഓര്‍മക്കുറവ്

ഫിറ്റ്‌സ്

വസ്തുക്കള്‍ രണ്ടായി കാണുക

തലകറക്കം

കൈകാലുകളുടെ ശക്തിക്കുറവ്

രാവിലെയുള്ള ഛര്‍ദ്ദി

നടക്കാന്‍ ബുദ്ധിമുട്ട്, ബലഹീനത

സംസാരത്തിലെ ബുദ്ധിമുട്ട്, ക്ഷീണം തുടങ്ങിയവയൊക്കെ സൂചനകളാകാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme