എല്ലാവരും മാംസം, മത്സ്യം എന്നിവ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോഴും മാംസം പാഴാകാതിരിക്കാനും ദീർഘനാൾ ഉപയോഗിക്കാനും ശരിയായ സംഭരണ രീതികൾ പിന്തുടരേണ്ടതുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മുറിക്കുന്നതിലും ശുചിത്വം വേണം
കൈകൾ, കത്തി, കട്ടിംഗ് ബോർഡ് എന്നിവ നന്നായി കഴുകിയ ശേഷം മാത്രം ഇറച്ചി അരിയാം. വൃത്തിയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ബാക്ടീരിയയിലൂടെയുണ്ടാകുന്ന മലിനീകരണം തടയാൻ സഹായിക്കും. ഇറച്ചി വൃത്തിയാക്കി രക്തവും മറ്റും നീക്കം ചെയ്ത ശേഷം മാത്രം ഇവ സൂക്ഷിക്കാം.
ഭാഗങ്ങളായി വിഭജിക്കാം
മാംസം ചെറിയ ഭാഗങ്ങളായി മുറിച്ച് സംഭരിക്കുന്നത് ഉപയോഗിക്കാനും ഡിഫ്രോസ്റ്റ് ചെയ്യാനും എളുപ്പമാക്കും. ഒരു കുടുംബത്തിന്റെ ഒരു ദിവസത്തെ ഉപയോഗത്തിന് അനുയോജ്യമായ അളവിൽ മാംസം വേർതിരിക്കാം.