- Advertisement -Newspaper WordPress Theme
BEAUTYഎസി റൂമിലാണോ ഉറക്കം ; ഒരു ബക്കറ്റ് വെള്ളംകൂടെ എടുത്തുവച്ചിട്ട് കിടന്നോളു, കാര്യമുണ്ട്

എസി റൂമിലാണോ ഉറക്കം ; ഒരു ബക്കറ്റ് വെള്ളംകൂടെ എടുത്തുവച്ചിട്ട് കിടന്നോളു, കാര്യമുണ്ട്

എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയ്ക്കുള്ളില്‍ ഒരു ബക്കറ്റ് വെള്ളത്തിന് എന്താണ് ആവശ്യം എന്നായിരിക്കും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്. ചൂട് കൂടുമ്പോള്‍ എയര്‍ കണ്ടീഷണറുകള്‍ ആവശ്യമായി മാറാറുണ്ട്. എന്നാല്‍ എസി ഇടുമ്പോള്‍ ചൂടിന് ആശ്വാസം ലഭിക്കാറുണ്ടെങ്കിലും അവ ചില ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്. എയര്‍കണ്ടീഷണറുകള്‍ തണുപ്പ് ഒഴിവാക്കുമ്പോള്‍ത്തന്നെ വരണ്ട വായുവിനും അനുബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

എന്നാല്‍ എസി മുറിയില്‍ ഒരു ബക്കറ്റ് വെള്ളം വയ്ക്കുന്നത് പ്രകൃതിദത്ത ഹ്യുമിഡിഫയറായി പ്രവര്‍ത്തിക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ ലളിതമായ രീതി ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച ഇല്ലാതാക്കുകയും ശ്വസന അസ്വസസ്ഥത കുറയ്ക്കുകയും ആരോഗ്യകരമായ ഉറക്കം പ്രോത്സാഹിപ്പിക്കുകയും മുറിയിലെ അന്തരീക്ഷം സുഖകരമാക്കുകയും ചെയ്യും. വായുവില്‍ നിന്ന് ചൂടും ഈര്‍പ്പവും വലിച്ചെടുത്ത് എസികള്‍ പ്രവര്‍ത്തിക്കുന്നു.ഇത് വരണ്ട ചര്‍മ്മം, ചുണ്ട് പൊട്ടുക, കണ്ണുകളുടെ ചൊറിച്ചില്‍, തൊണ്ട, മൂക്ക് എന്നിവിടങ്ങളിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു.

വാട്ടര്‍ ബക്കറ്റ് ഒരു പ്രകൃതിദത്ത ഹ്യുമിഡിഫയറാണ്. വെള്ളം സാവധാനം വായുവിലേക്ക് ബാഷ്പീകരിക്കപ്പെടുന്നതിനാല്‍ ഇത് മുറിയില്‍ ആരോഗ്യകരമായ ഈര്‍പ്പം നിലനിര്‍ത്തുന്നു. ഈ ഈ ഈര്‍പ്പം നിങ്ങളുടെ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുകയും ശ്വസനം സുഗമമാക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും. എസി റൂമില്‍ ബക്കറ്റ് വയ്ക്കുന്നത് പഴയകാലത്തെ രീതിയായി കാണുകയോ അതില്‍ നാണക്കേട് വിചാരിക്കുകയോ വേണ്ട. പക്ഷേ മുറിയില്‍ വായുവിന്റെ ഈര്‍പ്പവും ഗുണനിലവാരവും നിലനിര്‍ത്തുന്നതിന് ചെലവുകുറഞ്ഞതും എളുപ്പവുമായ മാര്‍ഗ്ഗമാണിത്. വായു സഞ്ചാരമുള്ള ജനാലയുടെ അരികിലോ മുറിയുടെ മൂലയിലോ ഒരു ബക്കറ്റ് വെള്ളം വയ്ക്കുക. കുറച്ച് നാരങ്ങയുടെ തൊലി ഇട്ടാല്‍ സുഖകരമായ ഒരു സുഗന്ധം ലഭിക്കും. കൊതുക് പെരുകുന്നത് ഒഴിവാക്കാന്‍ എല്ലാ ദിവസവും വെള്ളം മാറ്റണം.

പുത്തൻ അപ്ഡേറ്റുമായി പേ ടി എം; വ്യക്തിഗത യുപിഐ ഐഡികൾ പുറത്തിറക്കി

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme