ബിരിയാണിയും മന്തിയുമൊക്കെ കഴിച്ച ശേഷം സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുക എന്നത് ചിലരുടെ രീതിയാണ്. ഇത് ദഹനം മെച്ചപ്പെടുത്തും എന്നാണ് പലരുടെയും വിചാരം. എന്നാൽ സംഭവിക്കുക മറിച്ചാണ്. സോഫ്റ്റ് ഡ്രിങ്കുകളിൽ കാർബൺ ഡൈ ഓക്സൈഡും ഉയർന്ന പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഏലം, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ബിരിയാണിയിലും മന്തിയിലും അസിഡിറ്റിയുണ്ട്. ഒരു നിശ്ചിത ഇടവേള നിലനിർത്താതെ രണ്ടും കഴിക്കുന്നത് ശരീരത്തിലെ അസിഡിറ്റിയുടെ അളവ് വർധിപ്പിക്കും. ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ള തണുത്ത പാനീയങ്ങൾ ഒഴിവാക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു. കാർബണേറ്റഡ് പാനീയങ്ങൾ വയറു വീർക്കുന്നതിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
പ്രമേഹരോഗികൾക്ക് ഇത് കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നു. ബിരിയാണി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, കൂൾ ഡ്രിങ്കുകൾ എന്നിവയിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. കൂൾ ഡ്രിങ്കുകളിൽ പഞ്ചസാരയും പ്രിസർവേറ്റീവുകളും കൂടുതലാണ്. ഇവ കരളിനെയും വൃക്കയെയും ഗുരുതരമായി ബാധിക്കുന്നു. ബിരിയാണിയിലെ പ്രോട്ടീനും കൊഴുപ്പും ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകുന്നു. ശീതളപാനീയങ്ങൾക്കൊപ്പം ഇത് കഴിക്കുന്നത് ശരീരത്തിലെ വിഷാംശം വർദ്ധിപ്പിക്കുന്നു, ഇത് കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ ബാധിക്കും.
ശീതളപാനീയങ്ങളിലെ ഉയർന്ന പഞ്ചസാരയും കലോറിയും ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കാൻ കാരണമാകും. കൂടാതെ, ബിരിയാണിയിലെ കൊഴുപ്പ് അമിതവണ്ണത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ഉണ്ടാക്കും.
എസി റൂമിലാണോ ഉറക്കം ; ഒരു ബക്കറ്റ് വെള്ളംകൂടെ എടുത്തുവച്ചിട്ട് കിടന്നോളു, കാര്യമുണ്ട്