- Advertisement -Newspaper WordPress Theme
FOODഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

ഭക്ഷണ സാധനങ്ങള്‍ എല്ലാം ചൂടോടെ കഴിക്കുന്നതാണ് മിക്കവര്‍ക്കും ഇഷ്ടം. എന്നാല്‍ ഒരിക്കല്‍ പാചകം ചെയ്ത ഭക്ഷണം, വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് നല്ലതാണോ എന്നതാണ് ചോദ്യം. ചില ഭക്ഷണങ്ങള്‍ ഒരിക്കലും വീണ്ടും വീണ്ടും ചൂടാക്കി കഴിക്കരുത്.

ചോറ് (Rice): ബാക്കി വന്ന ചോറ് അടുത്ത ദിവസം ചൂടാക്കി കഴിക്കാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍ ഇത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പറയുന്നത്. പലരിലും ഭക്ഷ്യ വിഷബാധയ്ക്കും, ഛര്‍ദ്ദിക്കും വയറിളക്കത്തിനും ഒക്കെ ഇത് കാരണമായേക്കാം.

ചീര (Spinach): മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ചീര. തോരന്‍ ആയോ, മെഴുക്കുപെരട്ടിയായോ കറിയായോ ഒക്കെ ചീര വിഭവങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ഒരിക്കല്‍ പാചകം ചെയ്ത ചീര വീണ്ടും ചൂടാക്കി കഴിക്കുന്നത് പ്രശ്‌നമാണ്. ചീരയിലുള്ള നൈട്രേറ്റുകള്‍ വീണ്ടും ചൂടാക്കുമ്പോള്‍ ശരീരത്തിന് ദോഷകരമായ ചില മിശ്രിതങ്ങളായി മാറുന്നു എന്നതാണ് കാരണം

മുട്ട (Egg): മുട്ട മലയാളികളുടെ സ്ഥിരം മെനുവില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. പുഴുങ്ങിയ മുട്ട, ഓംലേറ്റ്, ബുള്‍സൈ, സ്‌ക്രാംബിള്‍ഡ് എഗ് തുടങ്ങി വിഭവങ്ങള്‍ പലതാണ്. ഇവയെല്ലാം ഉണ്ടാക്കി ഉടനെ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ വീണ്ടും ചൂടാക്കി കഴിക്കാന്‍ നില്‍ക്കരുത്. പലര്‍ക്കും വയറിന് അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുണ്ട്.

ചിക്കന്‍ (Chicken): മലയാളികളുടെ തീന്‍മേശയില്‍ ഇപ്പോള്‍ ചിക്കന്‍ ഒരു പുതുമയുള്ള ഭക്ഷണം അല്ല. സാധാരണ ഗതിയില്‍ ചിക്കന്‍ വീണ്ടും ചൂടാക്കി കഴിക്കുന്നതില്‍ വലിയ പ്രശ്‌നം ഒന്നും ഇല്ല. എന്നാല്‍, ശരിയായി സൂക്ഷിച്ചുവക്കാതെ വീണ്ടും ചൂടാക്കി കഴിച്ചാല്‍ വയറിന് പ്രശ്‌നം സൃഷ്ടിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme