- Advertisement -Newspaper WordPress Theme
HEALTHജോലിക്കിടെ കഴിക്കാവുന്ന ലഘുഭക്ഷണങ്ങള്‍ എന്തെല്ലാം

ജോലിക്കിടെ കഴിക്കാവുന്ന ലഘുഭക്ഷണങ്ങള്‍ എന്തെല്ലാം

ജോലി ചെയ്യുമ്പോൾ മടുപ്പും ഊർജക്കുറവും തോന്നാറുണ്ടോ. ദിവസേനയുള്ള മീറ്റിങുകൾ, ജോലിയുടെ ടെൻഷൻ ഇതിനെയൊക്കെ ചെറിയ രീതിയിൽ മറികടക്കാൻ ഒരു ചെറിയ ട്രിക്ക് പറഞ്ഞുതരാം. നിങ്ങൾ ജോലി ചെയ്യുന്ന ലാപ്‌ടോപ്പിന് സമീപം ചെറിയ പാത്രത്തിൽ ലഘുഭക്ഷണങ്ങൾ കരുതുക. നിങ്ങളുടെ കുറഞ്ഞ് പോകുന്ന ഊർജത്തെ വർധിപ്പിക്കാനും, ഉണർവ്വ് തോന്നാനും ഇത് സഹായിക്കുന്നു. നമ്മൾ സംസാരിക്കുന്നത് ചിപ്‌സോ, ബിസ്‌കറ്റോ പോലുള്ള ഭക്ഷണത്തെക്കുറിച്ചല്ല. നമുക്ക് ശരീരത്തെ കൂടി പരിഗണിച്ചുകൊണ്ട് തലച്ചോറിന് ഉണർവ് നൽകുന്ന ഭക്ഷണം കഴിക്കാം.

വറുത്ത മഖാന

മഖാന എന്ന് കേൾക്കുമ്പോൾ ഒരു വിചിത്ര സാധനമാണെന്ന് കരുതേണ്ടതില്ല, താമര വിത്തിനെയാണ് മഖാന എന്ന് വിളിക്കുന്നത്. റോസ്റ്റ് ചെയ്ത മഖാന പോപ്‌കോൺ പോലെ എളുപ്പത്തിൽ കഴിക്കാവുന്ന ലഘുഭക്ഷണമാണ്. കലോറി കുറവാണ് എന്നത് കൂടാതെ ഇതിൽ ധാരാളം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര സന്തുലിതമായി നിലനിർത്താനും മഖാനയ്ക്ക് കഴിവുണ്ട്. ഇത് തലച്ചോറിന് അനുഭവപ്പെടുന്ന ക്ഷീണം ഒഴിവാക്കുന്നു. ഒരു ദിവസം ഇത് കഴിച്ച് നോക്കു, വ്യത്യാസം നിങ്ങൾക്ക് അനുഭവിക്കാനാവും.

ബദാം

ജോലി ചെയ്യുന്ന ടേബിളിൽ അൽപ്പം ബദാം കരുതാം. ബദാം ഊർജം പ്രദാനം ചെയ്യുന്നതിൽ പ്രധാനിയാണെന്ന് പറയേണ്ടതില്ലല്ലോ.. കൊഴുപ്പിന്റെയും, വിറ്റാമിൻ ഇയുടെയും മിശ്രിതമാണ് ബദാമിൽ അടങ്ങിയിരിക്കുന്നത്. ജോലിക്കിടെ ഊർജം കുറയാതെ തന്നെ ഓർമശക്തി വർധിപ്പിക്കാനും, കൂടുതൽ ശ്രദ്ധ ചെലുത്താനും ബദാം സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ദീർഘനേരം ജോലി ചെയ്യുമ്പോൾ തോന്നുന്ന മടുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

പഴങ്ങൾ

ഫ്രഷായ പഴങ്ങൾ മുറിച്ച് ടേബിളിനരികിൽ വയ്ക്കുക. ഇടവേളകളിൽ ഇത് കഴിക്കുന്നത് ഉന്മാേഷം നൽകും, ആപ്പിൾ, പിയർ, ഓറഞ്ച് തുടങ്ങിയ പഴങ്ങളാണ് ഇത്തരത്തിൽ കഴിക്കാൻ ഏറ്റവും നല്ലത്. നാരുകൾ നിറഞ്ഞ ഈ പഴം തലച്ചോറിനെ കൂടുതൽ ഉത്തേജിപ്പിക്കുന്നു. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ദോഷകരമല്ലാത്ത ചെറിയ അളവിലുള്ള മധുരം ശ്രദ്ധ കേന്ദ്രീകരിക്കാനും, മാനസിക അവസ്ഥ കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉച്ചകഴിഞ്ഞുള്ള സമയത്താണ് പഴങ്ങൾ കൂടുതൽ സഹായം ചെയ്യുന്നത്.

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് പല കാര്യങ്ങളിലും ഗുണം ചെയ്യുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ജാഗ്രത വർധിപ്പിക്കാനും സഹായിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme