- Advertisement -Newspaper WordPress Theme
FOODമഴക്കാലത്ത് പച്ചക്കറികൾ കേടുവരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മഴക്കാലത്ത് പച്ചക്കറികൾ കേടുവരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ഴയ്‌ക്കൊപ്പം എത്തുന്ന ചില പ്രശ്നങ്ങൾ കൂടെ നമ്മൾ നിയന്ത്രിക്കേണ്ടതായി വരുന്നു. എപ്പോഴുമുള്ള നനവും ഈർപ്പവും കാരണം ഭക്ഷണ സാധനങ്ങൾ കേടുവരാൻ സാധ്യത കൂടുതലാണ്. ഈ സമയത്ത് പച്ചക്കറികൾ വാങ്ങി സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

വായു സഞ്ചാരം ഉണ്ടാവണം

പ്ലാസ്റ്റിക് ബാഗുകളിൽ ക്യാരറ്റ്, റാഡിഷ് തുടങ്ങിയ തരം പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ ചെറിയ ഹോളുകൾ ഇടുന്നത് നല്ല വായു സഞ്ചാരത്തിന് സഹായകമാകും. ഇത് ഈർപ്പം തങ്ങി നിൽക്കുന്നത് തടയുകയും പച്ചക്കറികൾ കേടുവരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വേരുകൾ മുറിച്ച് മാറ്റണം

മഴ സമയങ്ങളിൽ ഇലക്കറികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇത് പെട്ടെന്ന് കേടുവരുന്നു. ഇലക്കറികളിൽ നിന്നും വേരുകൾ മുറിച്ച് മാറ്റിയതിന് ശേഷം നന്നായി വെള്ളത്തിൽ കഴുകിയെടുക്കണം. ഇതിൽ അഴുക്കും മണ്ണും പറ്റിയിരിക്കാൻ സാധ്യതയുണ്ട്. കഴുകിയതിന് ശേഷം നന്നായി ഉണക്കണം. ശേഷം പേപ്പർ ടവലിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി.

പച്ചക്കറികൾ ഉപ്പിട്ട് കഴുകാം

മഴക്കാലങ്ങളിൽ പച്ചക്കറിയിൽ പ്രാണികളുടെയും അണുക്കളുടെയും സാന്നിധ്യം കൂടുതലാണ്. പച്ചക്കറികൾ വാങ്ങിയതിന് ശേഷം ഉപ്പു വെള്ളത്തിൽ നന്നായി കഴുകണം. അതിന് ശേഷം നന്നായി ഉണക്കിയെടുക്കാം. ശേഷം പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. എത്ര ദിവസം വരെയും കേടുവരാതിരിക്കും.

വായു കടക്കാത്ത പാത്രങ്ങൾ

പച്ചക്കറികൾ കൂടുതൽ ദിവസം കേടുവരാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് വായുവിലുള്ള ഈർപ്പമാണ് ഭക്ഷണ സാധനങ്ങൾ കേടുവരാനുള്ള പ്രധാന കാരണം.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ

വെളുത്തുള്ളി, വേപ്പില, കറിവേപ്പില തുടങ്ങിയവ പച്ചക്കറികൾ കേടുവരാതിരിക്കാൻ സഹായിക്കുന്നവയാണ്. ഇതിൽ ആന്റിബാക്റ്റീരിയൽ, ആന്റി ഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പച്ചക്കറികളിൽ അണുക്കളും പൂപ്പലും ഉണ്ടാകുന്നതിനെ തടയുന്നു

നല്ല മഴയല്ലേ ? ഒരു മസാല ദോശയായലോ ? അതും ഓട്സ്കൊണ്ട്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme