ചര്‍മ സംരക്ഷണത്തിന് പേരുകേട്ടവയാണ് മഞ്ഞളും ചന്ദനവും. പണ്ട് കാലം മുതലെ മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് വരുന്ന രണ്ട് പ്രകൃതിദത്ത ചേരുവകളാണ് ഇവ. ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സ്വാഭാവിക തിളക്കം നിലനിര്‍ത്താനും ഇവ വളരെയധികം സഹായിക്കും. ചര്‍മത്തിലെ ഇലാസ്തികത മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. ചര്‍മ സംരക്ഷണത്തിന് മഞ്ഞളും ചന്ദനവും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന 4 ഫേസ് പായ്ക്കുകള്‍ പരിചയപ്പെടാം.
മഞ്ഞള്‍, ചന്ദനം, കറ്റാര്‍വാഴ
ഒരു ടീസ്പൂണ്‍ വീതം മഞ്ഞള്‍പൊടിയും ചന്ദനപൊടിയും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ വീക്കം, മുഖക്കുരു എന്നിവ തടയാനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കും. ചര്‍മത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും സുഷിരങ്ങള്‍ വൃത്തിയാക്കാനും ചുവപ്പ് ശമിപ്പിക്കാനും ഫലപ്രദമാണിത്.
മഞ്ഞള്‍, ചന്ദനം, പാല്
ഒരു ടീസ്പൂണ്‍ ചന്ദനപൊടിയിലേക്ക് ഒരു നുള്ള് മഞ്ഞള്‍പൊടിയും അല്പം പാലും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 15 മുതല്‍ 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. ചര്‍മ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ ഒരു ഫേസ് പാക്കാണിത്. എല്ലാത്തരം ചര്‍മമുള്ളവര്‍ക്കും ഈ ഫേസ് പാക്ക് ഒരുപോലെ ഉപയോഗിക്കാം. ചര്‍മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും പ്രകോപനം ശമിപ്പിക്കാനും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
മഞ്ഞള്‍, ചന്ദനം, തൈര്
ഓരോ ടീസ്പൂണ്‍ മഞ്ഞളും ചന്ദനവും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്കും ഈ പാക്ക് ഉപയോഗിക്കാം. ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താനും കരുവാളിപ്പ് ഇല്ലാതാക്കാനും വീക്കം കുറയ്ക്കാനും ഈ പായ്ക്ക് ഗുണം ചെയ്യും.