- Advertisement -Newspaper WordPress Theme
HEALTHവയറ്റിലെ ക്യാന്‍സര്‍ ; ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ അവഗണിക്കരുത്

വയറ്റിലെ ക്യാന്‍സര്‍ ; ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ അവഗണിക്കരുത്

ആമാശയത്തിലെ ആവരണത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങുന്ന ഒന്നാണ് ആമാശയ അര്‍ബുദം അഥവാ വയറ്റിലെ ക്യാന്‍സര്‍. മിക്ക ആമാശയ അര്‍ബുദ കേസുകളും ആരംഭിക്കുന്നത് ആമാശയത്തിന്റെ ആന്തരിക പാളിയിലാണ്. ഇത് അഡിനോകാര്‍സിനോമ എന്നും അറിയപ്പെടുന്നു.

രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ് രോഗാവസ്ഥ നേരത്തേ കണ്ടെത്താനുള്ള ഒരു മാര്‍ഗം. നേരത്തെയുള്ള രോഗനിര്‍ണയത്തിന് സഹായിക്കുന്ന ആമാശയ ക്യാന്‍സറിന്റെ ചില പ്രാരംഭ ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍

ദീര്‍ഘകാല ദഹനക്കേട്, ഭക്ഷണം കഴിച്ചതിനുശേഷം വയറു വീര്‍ക്കല്‍, മാറാത്ത നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടെങ്കില്‍ അത് വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

ഭാരം കുറയുക

ഭക്ഷണക്രമീകരണം നടത്താതെയോ വ്യായാമം ചെയ്യാതെയോ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഒരു അപകടകരമായ അവസ്ഥയാണ്. വയറ്റിലെ ക്യാന്‍സര്‍ വിശപ്പിനെയും മെറ്റബോളിസത്തെയും ബാധിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു.

ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി

ഓക്കാനം ഉണ്ടാകുന്നത് സാധാരണമാണ്. എന്നിരുന്നാലും, ഇടയ്ക്കിടെ ഛര്‍ദ്ദി ഉണ്ടാകുന്നത് നിസാരമായി കാണരുത്.

വയറുവേദന

നിങ്ങള്‍ക്ക് തുടര്‍ച്ചയായി വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രത്യേകിച്ച് വയറിന്റെ മുകള്‍ ഭാഗത്ത്, അത് ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്. ഭക്ഷണം കഴിച്ചതിനുശേഷം വേ?ദന അങ്ങനെ തന്നെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

മലത്തില്‍ രക്തം കാണുക

പലപ്പോഴും, വയറ്റിലെ കാന്‍സര്‍ ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്നു. മലത്തില്‍ നിറവ്യത്യമാസം കണ്ടാല്‍ അത് പരിശോധിച്ച് ക്യാന്‍സര്‍ അല്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme