തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സംഘടനയായ ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ട്രീഷണേഴ്സ് അസോസിയേഷന്റെ (QPMPA) ആഭിമുഖ്യത്തില്‍ നാളെ (2025 ആഗസ്റ്റ് 8 വെളളിയാഴ്ച) വൈകിട്ട് 7 മണിക്ക് മുന്‍ പ്രസിഡന്റ് ഡോ.സി.തങ്കപ്പന്‍ അനുസ്മരണം നടക്കും. കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ എ ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന അനുസ്മരണം സമ്മേളനം
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ ദേശീയ പ്രസിഡന്റ് ഡോ.ആര്‍.വി. അശോകന്‍ ഉദ്ഘാടനം ചെയ്യും. ഐ. എം.എ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. അലക്സ് ഫ്രാങ്ക്‌ലിൻ വിശിഷ്ടാതിഥിയാകും. ക്യു.പി.എം.പി.എ ജില്ലാ പ്രസിഡൻ്റ് ഡോ.സരോജ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ദേവിൻ പ്രഭാകർ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. അഭിലാഷ് ബൽസലാം, പ്രസന്ന തങ്കപ്പൻ, ഡോ. ജോൺ പണിക്കർ, ഡോ. ശ്രീജിത്ത്. എൻ. കുമാർ, ഡോ.വിജയകൃഷ്ണൻ, ഡോ. പ്രശാന്ത് എന്നിവർ സംസാരിക്കും. ഡോ.സി.തങ്കപ്പൻ്റെ ജീവിതത്തെ ആസ്പദമാക്കി ക്യു.പി.എം.പി.എ ചിത്രീകരിച്ച ഹ്രസ്വചിത്രവും ചടങ്ങിൽ പ്രദർശിപ്പിക്കും. ക്യു.പി.എം.പി.എ, ഐ.എം.എ പ്രതിനിധികളും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും.