- Advertisement -Newspaper WordPress Theme
HEALTHപാലും പഴവും ഒരുമിച്ച് കഴിക്കാമോ?

പാലും പഴവും ഒരുമിച്ച് കഴിക്കാമോ?

പാലും പഴവും ഒന്നിച്ചടിച്ചുണ്ടാക്കുന്ന നല്ല ക്രീമി മില്‍ഷേയ്ക്ക് ആരാധകരാണോ നിങ്ങള്‍ ശരീരത്തെ തണുപ്പിക്കുന്ന ഈ കോംമ്പോ ആയുവേദം പ്രകാരം ആരോഗ്യത്തിന് അത്ര സേയ്ഫ് അല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

കാല്‍സ്യവും പൊട്ടസ്യവും തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങളുടെ കലവറയാണ് പാലും വാഴപ്പഴവും ഒന്നിച്ചാല്‍. ഇത് പേശികളുടെ ബലം കൂട്ടാന്‍ മികച്ചതായതിനാല്‍ ഫിറ്റ്‌നസ് ഫ്രീക്കുകളുടെ ഡയറ്റിലെ ഒരു പ്രധാന വിഭവം തന്നെയാണ് പാലും വാഴപ്പഴവും.

എന്നാല്‍ ആയുവേദം പ്രകാരം ഇത് അത്ര നല്ല കോംമ്പോ അല്ല, വാഴപ്പഴത്തിനും പാലിനും തണുപ്പിക്കല്‍ ഗുണങ്ങളുണ്ട്. ഇത് ഒരുമിച്ച് കഴിക്കുന്നത്, ദഹന വ്യവസ്ഥയെ തകരാറിലാക്കും. ഇത് ശരീരത്തില്‍ കഫം ഉല്‍പാദിപ്പിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഇത് സൈനസ്, ജലദോഷം, ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാമെന്ന് പറയുന്നു.

വാഴപ്പഴം മാത്രമല്ല, ഏത് പഴവും പാലിനൊപ്പം കഴിക്കുന്നതും സമാന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. പശുവിന്‍ പാലിനും വാഴപ്പഴത്തിനും പകരം, സസ്യാധിഷ്ഠിത പാലിലേക്കും സ്റ്റീവിയ അല്ലെങ്കില്‍ മോങ്ക് ഫ്രൂട്ട് എക്‌സ്ട്രാക്റ്റ് പോലുള്ള കൊഴുപ്പ് കുറഞ്ഞ മധുരവും ചേര്‍ത്ത് ആരോഗ്യകരമായ ഷേയ്ക്ക് ഉണ്ടാക്കാവുന്നതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme