- Advertisement -Newspaper WordPress Theme
സോപ്പ് പങ്കുവെക്കാറുണ്ടോ? ആരോഗ്യത്തിന് ദോഷം ചെയ്യും

സോപ്പ് പങ്കുവെക്കാറുണ്ടോ? ആരോഗ്യത്തിന് ദോഷം ചെയ്യും

ചീപ്പും തോര്‍ത്തുമൊക്കെ പങ്കുവെയ്ക്കുന്ന ശീലം ആരോഗ്യകരമല്ലെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് സ്വന്തം പേരെഴുതിയ കപ്പ് മുതല്‍ പല നിറങ്ങളിലുള്ള തോര്‍ത്തുകള്‍ വരെ എല്ലാ വീടുകളിലുമുണ്ടാകും. അബദ്ധത്തില്‍ പോലും മാറിയെടുത്ത് ഉപയോഗിക്കാതിരിക്കാനാണ് ഇത്തരം അടയാളങ്ങള്‍. എന്നാല്‍ പലരും മറന്നുപോകുന്ന മറ്റൊന്നുണ്ട്, സോപ്പ്. വീട്ടിലെ എല്ലാവരും ഓരോ സോപ്പ് ഉപയോഗിച്ചു കുളിക്കുന്നതും അത്ര ആരോ?ഗ്യകരമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സോപ്പ് അണുക്കളെ നശിപ്പിക്കുമെങ്കിലും സോപ്പിലും ചിലതരം അണുക്കള്‍ നിലനില്‍ക്കാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സോപ്പില്‍ തുടരുന്ന ബാക്ടീരിയകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. രണ്ട് മുതല്‍ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കള്‍ സോപ്പില്‍ നിലനില്‍ക്കാമെന്നാണ് 2006ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.

2015ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലാകട്ടെ 62 ശതമാനം ബാര്‍ സോപ്പുകളും അണുക്കളുടെ സാന്നിധ്യമുള്ളവയാണെന്നാണ് കണ്ടെത്തി. ഇ-കോളി, സാല്‍മണെല്ല, ഷിഗെല്ല ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ്, സ്റ്റാഫ് പോലുള്ള വൈറസുകളും സോപ്പില്‍ തങ്ങി നിന്ന് ശരീരത്തിലെ മുറിവിലൂടെയും മറ്റും അകത്ത് കടക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ലിക്വിഡ് സോപ്പോ, ബോഡി വാഷോ ഉപയോഗിക്കുന്നത് സോപ്പ് പങ്കുവയ്‌ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ നല്ലതാണ്. ഉപയോഗ ശേഷം സോപ്പ് കട്ട ഉണക്കി സൂക്ഷിക്കാനും മറക്കരുത്. കാരണം, നനഞ്ഞ പ്രതലങ്ങളിലാണ് ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതല്‍. മറ്റൊരാള്‍ ഉപയോ??ഗിച്ച സോപ്പ് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോ??ഗിക്കേണ്ടി വരുമ്പോള്‍ രണ്ട് തവണയെങ്കിലും നന്നായി കഴുകിയ ശേഷം മാത്രം ഉപയോ?ഗിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme