- Advertisement -Newspaper WordPress Theme
HEALTHമുഖം സുന്ദരമാക്കാൻ;കാപ്പി കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖം സുന്ദരമാക്കാൻ;കാപ്പി കൊണ്ടുള്ള ഫേസ് പാക്കുകൾ

ചർമ്മത്തെ സംരക്ഷിക്കാൻ മികച്ചതാണ് കാപ്പി പൊടി. കാപ്പിയുടെ ആന്റിഓക്‌സിഡന്റും കഫീൻ ഗുണങ്ങളും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും, മൃതകോശങ്ങളെ പുറംതള്ളുന്നതിനും തിളക്കമുള്ളതും, മിനുസമാർന്നതുമായ ചർമ്മം നൽകുന്നതിനും സഹായിക്കുന്നു.

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും കാപ്പിപ്പൊടിതന്നെയാണ് മികച്ചത്. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്ത് പുതിയവ ഉണ്ടാക്കാനും കാപ്പിപൊടിക്ക് കഴിയും.

കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് മസ്സാജ് ദിവസവും ശീലമാക്കുന്നതോടെ ചർമ്മത്തിന് ക്രമേണ നല്ല നിറവും ലഭിക്കും. തരി തരിയായുള്ള കാപ്പിപ്പൊടി ബോഡി സ്ക്രബ്ബ്‌ ആയും ഉപയോഗിക്കാവുന്നതാണ്. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കാഫിക് ആസിഡ് കൊളാജന്റെ ഉത്പാദനത്തെ ഉദ്ധീപിക്കുന്നതോടെ ചർമ്മം കൂടുതൽ ഉന്മേഷപ്രദമായി തീരുകയും ചെയ്യും. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കാപ്പി കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

അൽപം കാപ്പിപ്പൊടി പാലിലോ പനിനീരിലോ ചേർത്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്

രണ്ട്

ഒരു ബൗളിൽ ഒരു സ്പൂൺ കാപ്പിപ്പൊടി എടുത്ത് അതിലേയ്ക്ക് രണ്ടോ മൂന്നോ സ്പൂൺ കറ്റാർവാഴയുടെ ജെൽ (aloe vera) ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം 15 മിനുട്ട് നേരം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ട് നേരം മുഖവും കഴുത്തും നന്നായി കഴുകുക.

മൂന്ന്

ഒരു പാത്രത്തിൽ നാലോ അഞ്ചോ സ്പൂൺ കാപ്പിപ്പൊടി എടുക്കുക. അതിലേയ്ക്ക് 5 സ്പൂൺ പാൽ, 2 സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme