- Advertisement -Newspaper WordPress Theme
AYURVEDAതാരൻ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ ? ഈ ഒരു ആള് മതി, താരൻ ഓടി ഇറങ്ങി പോകും

താരൻ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ ? ഈ ഒരു ആള് മതി, താരൻ ഓടി ഇറങ്ങി പോകും

ഇന്ന് മിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് താരൻ. താരന്റെ ശല്യം ഉണ്ടെങ്കിൽ മുടി കൊഴിച്ചിലും അസഹനീയ ചൊറിച്ചിലും പിന്നാലെ എത്തും. താരൻ അകറ്റാൻ നമ്മൾ പല വഴിയും നോക്കാറുണ്ട്. എന്നാൽ പകുതിയും പരാജയമായിരിക്കും. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്.

അപ്പോളേക്കും കാര്യം കൈവിട്ട് പോയിരിക്കും. എങ്കിൽ താരനെ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈയുണ്ട്. അതിനായി ഒരുപാട് ദൂരമൊന്നും പോകേണ്ട, നമ്മുടെ അടുക്കളയിൽ തന്നെ സാധനം ഉണ്ട്. കാപ്പിപ്പൊടിയാണ് ആ ഐറ്റം. സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിൻറെ അളവിൻറെ പകുതി കാപ്പിപ്പൊടി കൂടി അതിനൊപ്പം ചേർത്ത് തലയോട്ടിയിൽ തേച്ചു പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്. ഇത് താരനും മുടികൊഴിച്ചിലും കുറയ്ക്കാൻ സഹായിക്കും.

ഡിഎച്ച്ടി എന്ന ഹോർമോണിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഡിഎച്ച്ടി രോമകൂപങ്ങൾ ചുരുങ്ങാനും മുടികൊഴിയാനും കാരണമാകും. കഫീന്റെ ഉപയോ​ഗം ഡിഎച്ച്ടിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുമെന്ന് 2007-ൽ ജർമനിയിൽ നിന്നുള്ള ജെന യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

താരൻ കളയാൻ ചില ടിപ്സ്

~ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ താരനെ തുരത്താൻ സഹായിക്കും. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് താരൻ കുറയാൻ നല്ലതാണ്. ആഴ്ചയിൽ മൂന്നുതവണ ഇത് ആവർത്തിക്കാം.

ഡിഎച്ച്ടി എന്ന ഹോർമോണിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഡിഎച്ച്ടി രോമകൂപങ്ങൾ ചുരുങ്ങാനും മുടികൊഴിയാനും കാരണമാകും. കഫീന്റെ ഉപയോ​ഗം ഡിഎച്ച്ടിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുമെന്ന് 2007-ൽ ജർമനിയിൽ നിന്നുള്ള ജെന യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme