ജീവിതപങ്കാളിയായി തൻ്റെ ഒപ്പം കൂട്ടാന്‍ പറ്റിയ ഒരാളെ കിട്ടാതായതോടെ അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ Lisa Catalina എന്ന 41 വയസ്സുകാരിയായ യുവതിയാണ് തന്നെ വിവാഹം ചെയ്യാന്‍ താല്പര്യമുള്ളവർക്ക് അപ്ലൈ ചെയ്യാൻ വെബ്സൈറ്റും തുടങ്ങി അത് പരസ്യ ബോർഡുകൾ വഴി ലോകത്തെ അറിയിക്കുകയും ചെയ്യുന്നത്.
സെപ്റ്റംബര്‍ രണ്ട് മുതലാണ് ലിസ ഈ ക്യാമ്പെയിന് ആരംഭിച്ചത്. ഒരുപാട് പണം ചിലവാക്കിയുള്ള ഇത്തരത്തിൽ ഒരു പ്രചരണം വെറുതെ തമാശയ്ക്ക് ഒന്നും ചെയ്തത് അല്ല എന്നാണ് ലിസ പറയുന്നത്.
കാര്യം ജീവിതപങ്കാളിയെ കിട്ടാത്തതുകൊണ്ട് ആണെങ്കിലും പരസ്യം ഉണ്ട് വെബ്സൈറ്റിൽ അപ്ലൈ ചെയ്തു നേരെ എന്ന് ലിസയെ വിവാഹം ചെയ്യാൻ കഴിയില്ല. അതിന് ലിസ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ പാലിക്കുന്ന ആളായിരിക്കണം വരൻ.
തന്നെ കുറിച്ചുള്ള വിവരങ്ങളും, താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കുണ്ടാകേണ്ട യോഗ്യതകളുമെല്ലാം ലിസ വെബ്സൈറ്റില്‍ കൃത്യമായി കൊടുത്തിട്ടുണ്ട്.
35-നും 45-നും ഇടയില്‍ പ്രായമുള്ളയാളെയാണ് ലിസ നോക്കുന്നത്. മതം, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങൾ ലിസയുമായി ഒത്തുപോകുന്ന ആളായിരിക്കണം. ആരോഗ്യകരമായ ജീവിതശൈലി പാലിക്കുന്നയാളെയാണ് വേണ്ടത്.
ഒരു ഭാര്യ (ലിസ) മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. വിവാഹം ചെയ്യുമെങ്കില്‍ മാത്രം ഡേറ്റിങ്, രണ്ടോ മൂന്നോ വര്‍ഷത്തിനകം വിവാഹം ചെയ്ത് കുടുംബമുണ്ടാക്കണം. വിദ്യാഭ്യാസപരമായി കുറഞ്ഞത് ബിരുദമെങ്കിലും ഉണ്ടാകണം. പുകയില, കഞ്ചാവ്, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കരുത്, വൃത്തി ഉണ്ടാകണം, ഡെമോക്രാറ്റിക് അല്ലെങ്കില്‍ ലിബറല്‍ അല്ലെങ്കില്‍ ഇടത് ചായ്വുള്ള ആളാകണം, മതവിശ്വാസിയാകരുത്, കുറ്റകൃത്യത്തിന്റെ പശ്ചാത്തലമുണ്ടാകരുത്, അഹിംസാവാദിയാകണം എന്നീ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയുംപാടില്ല എന്നും ലിസ ബേസൈറ്റിൽ പറയുന്നുണ്ട്.
എന്നാൽ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളെപ്പറ്റിയും കൊടുത്തിട്ടുണ്ട്.
ഇത്തരത്തിൽ വെബ്സൈറ്റും പരസ്യ ബോർഡ് കൊണ്ട് വരനെ തേടേണ്ട സാഹചര്യം ലിസയ്ക്ക് വന്നത് എങ്ങനെയാണെന്നോ?
ലിസ, തൻറെ 20 കളിലും 30 കളിലും ഡേറ്റിങ്ങിനു പോകാനോ ഒരു ബോയ്ഫ്രണ്ടിനെ നോക്കാനോ ഒന്നും മുതിർന്നിരുന്നില്ല. പകരം വിദ്യാഭ്യാസത്തിനും കരിയറിനുമാണ് ലിസ മുൻഗണന നൽകിയത്.
പിന്നീട് 30 കളിൽ ലിസയ്ക്ക് വിവാഹനിശ്ചയം വരെ എത്തിയ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു എങ്കിലും ഗുരുതരമായ ഒരു രോഗത്തെ തുടർന്ന് വരാൻ 2023 മരണപ്പെട്ടു പോയി. തുടർന്ന് ലിസ മറ്റൊരാളെ കണ്ടെത്തിയെങ്കിലും ഒപ്പം ഒത്തുചേർന്നു പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കി വേർപിരിഞ്ഞു.
വീണ്ടും ഒരാളെ കണ്ടെത്താൻ ഡേറ്റിംഗ് ആപ്പുകളിൽ ഉൾപ്പെടെ പലയിടത്തും തിരഞ്ഞെങ്കിലും കിട്ടാതെ വന്നപ്പോഴാണ് ലിസ ഇത്തരത്തിൽ ഒരു വെബ്സൈറ്റ് പരീക്ഷണത്തിന് മുതിർന്നത്.