- Advertisement -Newspaper WordPress Theme
HEALTHനല്ല ആരോഗ്യകരമായ ഡയറ്റിന് ഒഴിച്ചുകൂടാന്‍ കഴിയാത്തവയാണ് ഡ്രൈനട്‌സുകള്‍

നല്ല ആരോഗ്യകരമായ ഡയറ്റിന് ഒഴിച്ചുകൂടാന്‍ കഴിയാത്തവയാണ് ഡ്രൈനട്‌സുകള്‍

നല്ല ആരോഗ്യകരമായ ഡയറ്റിന് ഒഴിച്ചുകൂടാന്‍ കഴിയാത്തവയാണ് ഡ്രൈനട്‌സുകള്‍. ഓട്‌സിനോടൊപ്പവും ഫ്രൂട്‌സാലഡ് രൂപത്തിലുമെല്ലാം ഡ്രൈനട്‌സുകള്‍ നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇവ കുതിര്‍ത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. ബദാം, വാല്‍നട്ട് എന്നിവ കുതിര്‍ത്ത് കഴിക്കുന്ന ഡ്രൈനട്‌സുകളില്‍ മുന്നില്‍ നില്‍ക്കുന്നു.

കുതിര്‍ത്ത് കഴിക്കുന്നത് എന്തിന്?

ഒരു ചെറിയ പാത്രത്തിലെ വെള്ളത്തിലിട്ട് ബദാമും വാല്‍നട്ടും കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു. ഇവ പച്ചയ്ക്ക് കഴിക്കുമ്പോള്‍ വയറിനുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. കുതിര്‍ന്നിരിക്കുന്നതുകൊണ്ട് തന്നെ ദഹിക്കാന്‍ എളുപ്പമാണ്. അവയുടെ പോഷകങ്ങള്‍ വളരെ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു, കൂടാതെ അവ ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തിനും ഗുണകരമാണ്. എന്നാല്‍ ഗുണത്തിന്റെ അടിസ്ഥാനത്തില്‍ ഇവയില്‍ ഏതെങ്കിലും ഒന്നുമാത്രം തിരഞ്ഞെടുക്കുക എന്നത് അല്‍പം ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. അതിന് ആദ്യം അവയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അരിഞ്ഞിരിക്കണം.

ബദാം:രക്തത്തിലെ പഞ്ചസാരയെ നിയന്ത്‌റിക്കുന്നു

കുതിര്‍ത്ത ബദാം ആയുര്‍വേദത്തില്‍ ഒരു ‘ബ്രെയിന്‍ ടോണിക്ക്’ ആയാണ് കണക്കാക്കപ്പെടുന്നത്, ഇത് ഓര്‍മ്മശക്തിയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കുന്നു. വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, പ്രോട്ടീന്‍ തുടങ്ങിയവയാല്‍ സമൃദ്ധമാണ് ബദാം. ഇവ കുതിര്‍ത്തെടുക്കുമ്പോള്‍ അവയുടെ പുറത്തെ തൊലി അയവുള്ളതാവുകയും പോഷകങ്ങളുടെ ആഗിരണം തടയുന്ന ടാനിനുകള്‍ പുറത്തുപോവുകയും ചെയ്യുന്നു. ഇവയില്‍ ഉയര്‍ന്ന മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ നാഡീവ്യവസ്ഥയെ ശാന്തമായി നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു, അതിനാല്‍ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കുന്നതിന് ബദാം ഉത്തമമാണ്. ഒരു പിടി (ഏകദേശം 6-8 കുതിര്‍ത്ത ബദാം) ചര്‍മ്മത്തിനും ഞരമ്പുകള്‍ക്കും ഹൃദയത്തിനും സംരക്ഷണം നല്‍കുന്ന ആന്റിഓക്സിഡന്റുകള്‍ പ്രദാനം ചെയ്യുന്നു.രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനും ബദാം വലിയ പങ്ക് വഹിക്കുന്നു.

വാല്‍നട്ടിന് തലച്ചോറിനോട് സാമ്യമുള്ള ആകൃതിയുള്ളത് വെറുതെയല്ല

ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ (ആല്‍ഫ-ലിനോലെനിക് ആസിഡ്) സമൃദ്ധമാണ് വാല്‍നട്ട്. ഹൃദയാരോഗ്യത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മറ്റ് നട്സുകളോട് താരതമ്യപ്പെടുത്തുമ്പോള്‍ വെറും 2 കുതിര്‍ത്ത വാല്‍നട്ടിലൂടെ തന്നെ ആന്റിഓക്സിഡന്റ് പ്രവര്‍ത്തനം ഇരട്ടിയാക്കാന്‍ കഴിയുന്നു. തലച്ചോറിന് സമാനമായ ആകൃതിയുള്ള ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും നന്നായി പിന്തുണക്കുന്നു. രാത്രി മുഴുവന്‍ വാല്‍നട്ട് കുതിര്‍ത്തു വയ്ക്കുന്നതിലൂടെ അവയുടെ കയ്പ്പ് കുറയുകയും അവയുടെ പോളിഫെനോളുകള്‍ കൂടുതല്‍ ജൈവ ലഭ്യത കൈവരിക്കുകയും ചെയ്യുന്നു.

ഏതാണ് കൂടുതല്‍ നല്ലത്?

കുതിര്‍ത്തു കഴിക്കുന്നതിന് ബദാം, വാല്‍നട്ട് എന്നിവ തിരഞ്ഞെടുക്കുന്നത് വ്യക്തിപരമായ ആരോഗ്യ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യ കാര്യത്തില്‍ വാല്‍നട്ട് ആണ് ഒന്നാമത്. ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ, ദഹനം, ഭാര നിയന്ത്രണം, ഊര്‍ജ്ജം എന്നിവയ്ക്ക് ബദാമാണ് കൂടുതല്‍ നല്ലത്. ദിവസേന 4 കുതിര്‍ത്ത ബദാമും 1 കുതിര്‍ത്ത വാല്‍നട്ടും സംയോജിപ്പിച്ച് കഴിക്കുന്നത് ദീര്‍ഘകാല ആരോഗ്യത്തിന് ഗുണം ചെയ്യും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme