- Advertisement -Newspaper WordPress Theme
HEALTHആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതത്തിന് എല്ലുകളുടെ ബലംഅത്യാവശ്യമാണ്

ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതത്തിന് എല്ലുകളുടെ ബലംഅത്യാവശ്യമാണ്

ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതത്തിന് എല്ലുകളുടെ ബലം അത്യാവശ്യമാണ്. പ്രായമാകുമ്പോൾ പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷം എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും പെട്ടെന്ന് പൊട്ടാൻ സാധ്യതയുണ്ട്. എല്ലുകൾക്കുണ്ടാകുന്ന കഠിനമായ ബലക്ഷയത്തെയാണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. ചെറിയ പരിക്കുകളിൽ പോലും എല്ലുകൾ ഒടിയാനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു. പ്രായമാകുന്നത് കൂടാതെ മറ്റ് പല കാരണങ്ങൾകൊണ്ടും ചെറുപ്പത്തിൽത്തന്നെ എല്ലുകൾക്ക് ബലക്ഷയം സംഭവിക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

1.ഭക്ഷണവും വ്യായാമവും

പ്രോട്ടീനുകൾ, കലോറി, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയെല്ലാം അടങ്ങിയ സമീകൃതാഹാരം എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. പാൽ, പാൽ ഉൽപ്പന്നങ്ങൾ, ബ്രൊക്കോളി, കെയ്ൽ പോലുള്ള പച്ചക്കറികൾ, ബദാം, ചിയ വിത്തുകൾ തുടങ്ങിയവ കാൽസ്യത്തിന്റെ പ്രധാന ഉറവിടങ്ങളാണ്.

2. കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഡി

സൂര്യപ്രകാശം നേരിട്ട് ഏൽക്കുമ്പോൾ ചർമ്മത്തിലാണ് വിറ്റാമിൻ ഡി സ്വാഭാവികമായി ഉണ്ടാകുന്നത്. പിന്നീട് കരളിലും വൃക്കകളിലും വെച്ച് ഇത് പ്രവർത്തനക്ഷമമാകുന്നു. വിറ്റാമിൻ ഡിയുടെ കുറവ് രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കും. ഇത് പരിഹരിക്കാൻ ശരീരം എല്ലുകളിൽ നിന്ന് കാൽസ്യം എടുക്കാൻ തുടങ്ങും, കാലക്രമേണ ഇത് എല്ലുകളെ ദുർബലമാക്കും.

3. ആരോഗ്യകരമായ ശരീരഭാരം

അമിതവണ്ണമുള്ളവർ ഭാരം കുറയ്ക്കുന്നത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.

4. പുകവലി ഉപേക്ഷിക്കുക, മദ്യപാനം കുറയ്ക്കുക

പുകവലി എല്ലുകളുടെ ബലക്ഷയം വേഗത്തിലാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം കുറയ്ക്കുന്നതും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme