- Advertisement -Newspaper WordPress Theme
HEALTHവായു മലിനീകരണം ചർമ്മത്തെയും നശിപ്പിക്കുമോ? ചുളിവുകൾ മുതൽ ചർമ്മരോഗങ്ങൾ വരെ; അറിയേണ്ട കാര്യങ്ങൾ!

വായു മലിനീകരണം ചർമ്മത്തെയും നശിപ്പിക്കുമോ? ചുളിവുകൾ മുതൽ ചർമ്മരോഗങ്ങൾ വരെ; അറിയേണ്ട കാര്യങ്ങൾ!

വായു മലിനീകരണം ശ്വാസകോശാരോഗ്യത്തെയും ശ്വസനവ്യവസ്ഥയെയും മാത്രമല്ല, നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. അതിസൂക്ഷ്മ കണികകളായ ‘PM2.5’, ഓസോൺ, വാഹനങ്ങളിൽ നിന്നുള്ള പുക തുടങ്ങിയവ ചർമ്മത്തിന് കടുത്ത നാശമുണ്ടാക്കുന്നു. ചർമ്മത്തിൽ വളരെ എളുപ്പത്തിൽ തുളച്ചുകയറാൻ കഴിയുന്ന ഇത്തരം കണികകൾ ‘ഓക്സിഡേറ്റീവ് സ്ട്രെസ്’ ഉണ്ടാക്കുകയും, കൊളാജൻ ഉത്പാദനം നശിപ്പിച്ച് അകാല വാർദ്ധക്യത്തിനും മുഖത്തെ നേർത്ത വരകൾക്കും പിഗ്മെന്റേഷനും കാരണമാകുകയും ചെയ്യുന്നു.

ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയിൽ എണ്ണ ഉത്പാദനം വർദ്ധിക്കുന്നത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. വിയർപ്പ്, ചർമ്മത്തിലെ എണ്ണമയം, സൺസ്‌ക്രീൻ, മേക്കപ്പ് എന്നിവ കലർന്ന് ചർമ്മ സുഷിരങ്ങൾ അടയുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. കൂടാതെ മാസ്കുകൾ, ഹെൽമെറ്റുകൾ, ബാഗ് സ്ട്രാപ്പുകൾ എന്നിവയിൽ നിന്നുള്ള ഘർഷണം കാരണം ഉഷ്ണമേഖലാ മുഖക്കുരുവും വിയർപ്പ് സംബന്ധമായ ഫോളികുലൈറ്റിസും വരാനുള്ള സാധ്യതയും കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ ചർമ്മത്തിന്റെ സംരക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

മലിനീകരണത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ ചില പ്രതിരോധ ശീലങ്ങൾ വളർത്തിയെടുക്കാവുന്നതാണ്. സോപ്പ് അടങ്ങിയിട്ടില്ലാത്ത വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് ദിവസത്തിൽ രണ്ടു തവണ മൃദുവായി ചർമ്മം വൃത്തിയാക്കുക. കൂടുതൽ തവണ അമിതമായി കഴുകുന്നത് ഒഴിവാക്കണം. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുകയും, സ്വാഭാവിക ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിനചര്യയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് ചർമ്മത്തിന് ഉള്ളിൽ നിന്ന് സുരക്ഷ നൽകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme